city-gold-ad-for-blogger
Aster MIMS 10/10/2023

Traffic control | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വീരമലക്കുന്നില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; ജൂലൈ 7 വരെ വാഹനങ്ങള്‍ വഴി തിരിച്ച് വിടും; പോകേണ്ടത് ഇങ്ങനെ

ചെറുവത്തൂര്‍: (www.kasargodvartha.com) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുവത്തൂര്‍ കൊവ്വല്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ ദേശീയപാത 66ല്‍ ജൂലൈ അഞ്ചിന് ആറുമണി മുതല്‍ ജൂലൈ ഏഴിന് വൈകുന്നേരം ആറുവരെ 48 മണിക്കൂര്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നതിന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഉത്തരവിട്ടു.
       
Traffic control | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വീരമലക്കുന്നില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; ജൂലൈ 7 വരെ വാഹനങ്ങള്‍ വഴി തിരിച്ച് വിടും; പോകേണ്ടത് ഇങ്ങനെ

ദേശീയപാതയില്‍ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങള്‍, കാര്‍, ബസ്, സ്‌കൂള്‍ ബസ്, ഓടോറിക്ഷ ഉള്‍പെടെയുള്ള യാത്രാ വാഹനങ്ങള്‍ കോട്ടപ്പുറം പാലം ചെറുവത്തൂര്‍, അരയാക്കടവ് കയ്യൂര്‍-ചെറുവത്തൂര്‍ എന്നീ റൂടുകളിലൂടെ തിരിച്ചുവിടും. മറ്റു വാഹനങ്ങള്‍ ദേശീയ പാതയില്‍ കൂടി തന്നെ കടന്നുപോകണമെന്നാണ് നിര്‍ദേശം.
      
Traffic control | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വീരമലക്കുന്നില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; ജൂലൈ 7 വരെ വാഹനങ്ങള്‍ വഴി തിരിച്ച് വിടും; പോകേണ്ടത് ഇങ്ങനെ

വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നതിനും ഗതാഗത തടസം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും മോടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, എം രാജഗോപാലന്‍ എംഎല്‍എ എന്നിവര്‍ മണ്ണിടിഞ്ഞ വീരമലക്കുന്ന് സന്ദര്‍ശിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്ത ഇവിടെ തുടര്‍ന്നും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയപാതയോട് ചേര്‍ന്ന കുന്നില്‍ നിന്നാണ് മണ്ണ് ഇടിയുന്നത്.
                 
Traffic control | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വീരമലക്കുന്നില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; ജൂലൈ 7 വരെ വാഹനങ്ങള്‍ വഴി തിരിച്ച് വിടും; പോകേണ്ടത് ഇങ്ങനെ

Keywords: Veeramala Kunnu, Cheruvathur, Thrikaripur, Malayalam News, Kerala News, Kasaragod News, Rain News, Heavy Rain in Kerala, Traffic control on the national highway.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL