Police Booked | ജ്വലറിയുടെ പേരും വ്യാപാര മുദ്രയും ഉപയോഗിച്ച് ചതി ചെയ്യാൻ ശ്രമിച്ചുവെന്ന് പരാതി; യുവാവിനും ലീഗ് നേതാവിനുമെതിരെ കേസെടുത്തു; അന്വേഷണം ഡിവൈഎസ്പി ഏറ്റെടുത്തു; ജ്വലറിയുമായി യാതൊരു ബന്ധമില്ലെന്ന് ലീഗ് നേതാവ്
Nov 27, 2023, 13:26 IST
കാസർകോട്: (KasargodVartha) ജ്വലറിയുടെ പേരും വ്യാപാര മുദ്രയും (Trade Mark) ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ചതി ചെയ്യാനും ശ്രമിച്ചുവെന്ന ജ്വലറി ഉടമയുടെ പരാതിയിൽ യുവാവിനും ലീഗ് നേതാവിനുമെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാനവാസ് എന്ന ശാനു അത്തർ (30), മുസ്ലിം ലീഗ് നേതാവും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ കെ ബി എം ശരീഫ് (49) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കാസർകോട് സി ജെ എം കോടതി നിർദേശപ്രകാരമാണ് ട്രേഡ് മാർക് നിയമം 103, 104, കോപി റൈറ്റ് നിയമം 63, ഐപിസി 417, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് നഗരത്തിലെ മെട്രോ ഗോൾഡ് ജ്വലറി ഉടമ എ അഹ്‌മദ് സാജിദിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. അഹ്‌മദ് സാജിദിന്റെ പേരിൽ 2016 മുതൽ വ്യാപാര മുദ്രയുള്ള 'മെട്രോ ഗോൾഡ്, ട്രൂ വാല്യൂ ഓഫ് യുവർ മണി' ഉപയോഗിച്ച് കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധം സമാന രീതിയിൽ പകർത്തി 'ശാനു അത്തർ മെട്രോ ഗോൾഡ്, ട്രൂ വാല്യൂ ഓഫ് യുവർ മണി' എന്ന പേരിൽ കാസർകോട് നഗരത്തിൽ ജ്വലറി ആരംഭിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ഉപ്പളയിലും സമാന രീതിയിൽ ജ്വലറി ആരംഭിക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. മെട്രോ ഗോൾഡ് ജ്വലറിയുടെ പേരിൽ വ്യാജ പേരും ലേബലും ഉപയോഗിച്ച് പണപ്പിരിവ് നടത്താൻ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും തങ്ങളുടെ പേരിലുള്ള ജ്വലറി മറ്റൊരു സ്ഥലത്തേക്ക് മാറുന്നുവെന്ന രീതിയിലാണ് ഉപഭോക്താക്കളിൽ പലരും ചോദിക്കുന്നതെന്നും അഹ്‌മദ് സജാദ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇപ്പോൾ കേസിൽ പ്രതിയായ ശാനു നേരത്തെ മെട്രോ ഗോൾഡിൽ ജോലിക്കാരനായിരുന്നുവെന്നും വ്യാജ പേരുള്ള ജ്വലറിയുടെ പോസ്റ്ററുകൾ കെ ബി എം ശരീഫ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടുണ്ടെന്നും അഹ്‌മദ് സജാദ് കൂട്ടിച്ചേർത്തു.
അതേസമയം തനിക്ക് ശാനു അത്തർ മെട്രോ ഗോൾഡ് എന്ന ജ്വലറിയുമായി യാതൊരു ബന്ധവുമില്ലെന്നും സനാബിൽ മെട്രോ ഗോൾഡ് എന്ന സ്ഥാപനം കംപനി ആക്ട് പ്രകാരം നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കെ ബി എം ശരീഫ് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Kerala, Kasaragod, Kumbala, Trade Mark, Crime, Police, Complaint, Case, Investigation, Trade Mark Complaint: Police Case Registered Against Two.
< !- START disable copy paste -->