city-gold-ad-for-blogger

Seized | കാസർകോട്ട് വൻ ലഹരിവേട്ട; 7 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

കുമ്പള: (www.kasargodvartha.com) 60 ചാക്ക് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സജീർ, അഖിൽ എന്നിവരാണ് പിടിയിലായത്. പുകയില ഉത്‌പന്നങ്ങൾ ലോറിയിൽ മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Seized | കാസർകോട്ട് വൻ ലഹരിവേട്ട; 7 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഡിവൈഎസ്പി പികെ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. രണ്ട് ദിവസം മുമ്പ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടിന് സമീപത്തെ ഷെഡിൽ സൂക്ഷിച്ച 11,733 പാകറ്റ് പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.

കർണാടകയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കൂടുതലായും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരുന്നത്. വൻ റാകറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയെല്ലാം പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.

Keywords: News, Kasaragod, Kerala, Crime, Tobacco Products, Tobacco products worth Rs 7 lakh seized.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia