Wastewater | 'ഹോടെലിലെ മലിനജലം നഗരത്തില്‍ ഒഴുക്കാനെത്തിയ ടിപര്‍ ലോറി പ്രദേശവാസികള്‍ പിടികൂടി'
Sep 22, 2023, 21:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഹോടെലിലെ മലിനജലം നഗരത്തില്‍ ഒഴുക്കാനെത്തിയ ടിപര്‍ ലോറി പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പഴയ ആശുപത്രിക്ക് മുമ്പില്‍ മലിന ജലം ഒഴുക്കുകയായിരുന്ന കെഎ 19 എഡി 0530 നമ്പര്‍ ലോറിയെയാണ് ഓടോറിക്ഷ ഡ്രൈവര്‍മാരും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടിയത്.
ദുര്‍ഗന്ധം പരത്തുന്ന മലിനജലമാണ് ലോറിയില്‍ നിന്നും റോഡിലേക്ക് ഒഴുക്കിയത്. പ്രദേശവാസികളെ കണ്ടപ്പോള്‍ ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലീസെത്തി ലോറി കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു. പഴയ റെയില്‍വേ ഗേറ്റ് പരിസരത്ത് രാത്രിയുടെ മറവില്‍ ഹോടെലില്‍ നിന്നുള്ള മലിനജലം ഒഴുക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം അറിഞ്ഞ് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ശുചീകരണം നടത്തി.

Keywords: Tipper lorry that came to discharge the wastewater of the hotel into the city caught by the locals, Kanhangad, News, Tipper Lorry, Wastewater , Police, Health Department, Natives, Hotel, Kerala News.