സംസ്ഥാന അതിര്‍ത്തിയില്‍ പുലിയുടെ വിളയാട്ടം: ജനങ്ങള്‍ ഭീതിയില്‍
Jan 4, 2020, 12:18 IST
സുള്ള്യ: (www.kasargodvartha.com 04.01.2020) കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തിക്കപ്പുറത്ത് പുലിയുടെ വിളയാട്ടം ജനങ്ങള്‍ ഭീതിയില്‍. കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി കഴിഞ്ഞ് കടബ താലൂക്കിലെ ബള്‍പയിലാണ് വെള്ളിയാഴ്ച വൈകിട്ട് പുലിയുടെ അക്രമണമുണ്ടായത്. പുലിയുടെ ആക്രമണത്തില്‍ വനംവകുപ്പുദ്യോഗസ്ഥരടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. വനംവകുപ്പുദ്യോഗസ്ഥരായ ആസ്റ്റിന്‍ സോന്‍സ്, ദിവീശ്, കര്‍ഷകനായ ബാലകൃഷ്ണ എന്നിവര്‍ക്കാണ് പുലിയുടെ അക്രമണത്തില്‍ പരിക്കേറ്റത്.
പുല്ലരിയാനായി തോട്ടത്തിലിറങ്ങിയ ബാലകൃഷ്ണയെ പുലി അക്രമിക്കുകയും ഇയാളുടെ നിലവിളി കേട്ട് വനംവകുപ്പുദ്യോഗസ്ഥര്‍ അവിടെ എത്തുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വലവിരിച്ച് പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇവര്‍ക്ക് പുലിയുടെ കടിയേറ്റത്. പിന്നീട് കൂടുതല്‍ വനപാലകരും നാഗറഹൊളെയില്‍ നിന്നെത്തിയ പ്രത്യേകസംഘവും ചേര്‍ന്ന് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുറച്ചുദിവസങ്ങളായി ബള്‍പയിലും പരിസരങ്ങളിലും പുലിശല്യം രൂക്ഷമാണ്. കന്നുകാലികളെയും വളര്‍ത്തുനായ്ക്കളെയും പുലി കടിച്ചുകൊന്നിരുന്നു.
വനപാലകരടക്കം പുലിയുടെ അക്രമണത്തിനിരകളായതോടെ നാട്ടില്‍ ആശങ്ക ശക്തമായിരിക്കുകയാണ്. പുലിയെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Kerala, kasaragod, Sullia, Tiger, farmer, Tiger violence at the state border