Wildlife Sighting | റോഡിൽ പുലി; ബൈക്ക് യാത്രക്കാരൻ തിരിച്ചോടിച്ചു; അധികൃതർ കൂടുവെച്ച് പിടികൂടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
● റോഡിൽ നിൽക്കുന്ന പുലിയെ കണ്ട് പേടിച്ച ജെബി ബൈക്ക് തിരിച്ചു വീണ്ടും മാലോം ഭാഗത്തേക്ക് തന്നെ വന്നു.
● റോഡിൽ പുലിയെ കണ്ടതോടെ ഈ വഴിയിൽ കൂടി രാത്രിയിൽ വാഹനങ്ങൾ ഓടിയില്ല.
● പുലിയെ കണ്ടതോടെ മരുതോം, ചുള്ളിപ്പാടി, പുല്ലടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഭീതിയിലായിരിക്കുകയാണ്.
മാലോം: (KasargodVartha) ബളാൽ പഞ്ചായത്തിലെ മരുതോം പാലക്കൊല്ലിയിൽ റോഡിൽ പുലിയെ കണ്ട ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി. ചൊവ്വാഴ്ച വൈകീട്ട് എട്ട് മണിയോട് കൂടിയാണ് മാലോത്ത് നിന്നും ബൈക്കിൽ കള്ളാറിലേക്ക് പോകുന്ന വഴി പാലക്കൊല്ലിയിൽ വെച്ച് മാലോം കണ്ണീർവാടിയിലെ ഇരുപ്പക്കാട്ട് ജെബി ജോൺസണും ഭാര്യയും പുലിയെ കണ്ടത്.
റോഡിൽ നിൽക്കുന്ന പുലിയെ കണ്ട് പേടിച്ച ജെബി ബൈക്ക് തിരിച്ചു വീണ്ടും മാലോം ഭാഗത്തേക്ക് തന്നെ വന്നു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. റോഡിൽ പുലിയെ കണ്ടതോടെ ഈ വഴിയിൽ കൂടി രാത്രിയിൽ വാഹനങ്ങൾ ഓടിയില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കാൽ നടയായും ഇതുവഴിപോകാറുണ്ട്.
പുലിയെ കണ്ടതോടെ മരുതോം, ചുള്ളിപ്പാടി, പുല്ലടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഭീതിയിലായിരിക്കുകയാണ്. ജില്ലാ ഫോറസ്സ് ഓഫീസർ അടക്കം സ്ഥലങ്ങൾ സന്ദർശിച്ച് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും പുലിയെ കൂടുവെച്ച് പിടികൂടി ഉൾക്കാട്ടിൽ കൊണ്ട് വിടാൻ തയ്യാറാവണമെന്നും ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു.
#TigerSighting #Kasargod #RoadSafety #BalalPanchayat #Wildlife #ForestDepartment