city-gold-ad-for-blogger

Accidental Death | തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 2 സ്ത്രീകളടക്കം പരുക്കേറ്റ 5 പേരുടെ നില ഗുരുതരം

തൃശ്ശൂര്‍: (KasargodVartha) കുതിരാന്‍ പാലത്തിന് മുകളില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരം. ഞായറാഴ്ച (31.12.2023) പുലര്‍ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. ബെംഗ്‌ളൂറില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്.

കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരും അടക്കം കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. മൂന്നുപേരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ മിഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.


Accidental Death | തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 2 സ്ത്രീകളടക്കം പരുക്കേറ്റ 5 പേരുടെ നില ഗുരുതരം


ഇതിനിടയില്‍ കാര്‍ വാഹനം ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ഇനോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ട്രെയിലര്‍ ലോറിയുടെ മുന്‍ഭാഗത്ത് നിന്നും നിന്നും ഇനോവ വലിച്ചെടുത്തത്.

കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തൃശ്ശൂര്‍ പാലക്കാട് ട്രാകിലൂടെയാണ് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്.

Keywords: News, Kerala, Kerala-News, Thrissur-News, Accident-News, Top-Headlines, Thrissur News, One Died, Five, Injured, Kuthiran News, Road Accident, Accidental Death, Accident, Thrissur: One died and five injured in Kuthiran road accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia