city-gold-ad-for-blogger

Plastic Production | പ്ലാസ്റ്റിക് കവര്‍ ഉല്‍പാദനം തടയണമെന്ന് ഹോടെല്‍ അസോസിയേഷന്‍

തൃക്കരിപ്പൂര്‍: (KasargodVartha) ജില്ലയില്‍ പലഭാഗങ്ങളിലും ഹോടെലുകളും കടകളിലും സ്‌ക്വാഡ് എന്ന പേരില്‍ കയറി പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്ത് വ്യാപാരികള്‍ക്ക് ഭീമമായ തുക ഫൈന്‍ ഈടാക്കുന്നത് ഒഴിവാക്കി പ്ലാസ്റ്റിക് കവറുകളുടെ നിര്‍മാണവും വിതരണവും തടയുകയാണ് സര്‍കാര്‍ ചെയ്യേണ്ടതെന്ന് കേരള ഹോടെല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ യൂനിറ്റ് ജെനറല്‍ ബോഡിയോഗം സര്‍കാറിനോട് ആവശ്യപ്പെട്ടു.

ഉല്‍പാദനം തടയാതെ, അത് പണം പോലും ഈടാക്കാതെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്ന വ്യാപാരികള്‍ക്ക് ഭീമമായ പിഴ ചുമത്തുന്നത് തെറ്റായ നടപടിയാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ പ്രസിഡണ്ട് ടി എം റഫീഖ് ബൈത്താന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി നാരായണ പൂജാരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സംസ്ഥാന സെക്രടറി ഐഡിയല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡണ്ടായി ടി എം റഫീഖ് ബൈത്താനെയും സെക്രടറിയായി വിജയന്‍ തൃക്കരിപ്പൂരിനെയും ട്രഷററായി പ്രകാശന്‍ നടക്കാവിനെയും യോഗം തെരഞ്ഞെടുത്തു.


Plastic Production | പ്ലാസ്റ്റിക് കവര്‍ ഉല്‍പാദനം തടയണമെന്ന് ഹോടെല്‍ അസോസിയേഷന്‍


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Thrikaripur News, Plastic Cover, Production, Ban, Hotel Association, Rafeeq Baithan, Vijayan Thrikaripur, President, Secretary, Thrikaripur: Plastic cover production should be banned: Hotel Association.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia