Missing | പി എസ് സി കോചിംഗിന് പോയ 26 കാരിയെ കാണാനില്ലെന്ന് പരാതി; 'രാവിലെ വീട്ടില്‍ നിന്നും പോയ യുവതി വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല'
Jun 13, 2023, 18:50 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) പി എസ് സി കോചിംഗിന് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ 26 കാരിയെയാണ് കാണാതായത്. പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പി എസ് സി കോചിംഗിനെന്ന് പറഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും പോയ യുവതി വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Top-Headlines, Thrikaripur, Complaint, Young Woman, PSC Coaching, Missing, Malayalam-News, Thrikaripur: Complaint that young woman who went for PSC coaching missing.







