Arrested | ബൈകില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
Oct 26, 2022, 11:56 IST
ചെര്‍ക്കള: (www.kasargodvartha.com) ബൈകില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ആസിഫ് (28), മുഹമ്മദ് സാദിഖ് (39), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശെര്‍വാനി (29) എന്നിവരെയാണ് വിദ്യാനഗര്‍ സ്റ്റേഷന്‍ എസ്ഐ കെ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ചെ ഒരു മണിയോടെ നെല്ലിക്കട്ടയില്‍ വെച്ചാണ് മയക്കുമരുന്ന് കടത്തല്‍ സംഘം പിടിയിലായത്. പ്രതികളില്‍ നിന്ന് 4.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈകും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. പിടിയിലായവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. പിടിയിലായവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Keywords: Cherkala, Kasaragod, Kerala, News, Top-Headlines, Latest-News, Arrested, Bike, Youth, Custody, MDMA, Drugs, Police, Vidya Nagar, Court, Three youths arrested with MDMA.
< !- START disable copy paste -->