Corruption | ചൊക്രമുടി മലനിരകളിലെ ഭൂമി കയ്യേറ്റം; ദേവികുളം തഹസില്‍ദാര്‍ ഉള്‍പെടെ 3 റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
● മുന്‍ താലൂക്ക് സര്‍വേയറെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.
● ദേവികുളം സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
● പട്ടയം വ്യാജമാണോയെന്ന് കണ്ടെത്താനുള്ള പരിശോധന പരുരോഗമിക്കുന്നു.
ഇടുക്കി: (KasargodVartha) ദേവിക്കുളം താലൂക്കിലെ ചൊക്രമുടി (Chokramudi) മലനിരകളിലെ ഭൂമി കയ്യേറ്റവും അനധികൃത് നിര്‍മ്മാണവും നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് റവന്യൂ ഉദ്യോഗസ്ഥരെ (Revenue Officers) സസ്‌പെന്‍ഡ് ചെയ്തു. നിര്‍മ്മാണത്തിന് എന്‍ ഒ സി അനുവദിച്ച സമയത്തെ ദേവികുളം തഹസീദാര്‍, ഡെപ്യൂട്ടി തഹസീദാര്‍, ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ദേവികുളം മുന്‍ തഹസില്‍ദാര്‍ ഡി.അജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ എം.എം. സിദ്ദീഖ് എന്നിവര്‍ക്കെതിരെയാണ് പരിശോധന നടത്താതെ ചൊക്രമുടിയില്‍ നിര്‍മാണ അനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തത്.
ദേവികുളം സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്. ഭൂമി തിട്ടപ്പെടുത്തുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ ഉടുമ്പന്‍ചോല മുന്‍ താലൂക്ക് സര്‍വേയര്‍ ആര്‍.ബി. വിപിന്‍ രാജിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ പട്ടയം വ്യാജമാണോയെന്ന് കണ്ടെത്താനുള്ള പരിശോധന പരുരോഗമിക്കുകയാണ്.
#Chokramudi #landgrab #Kerala #corruption #environment #investigation