city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരട് മഹിളാമന്ദിരത്തില്‍ താമസിച്ചിരുന്ന മൂന്നു പെണ്‍കുട്ടികളെ കാണാതായി; മുകളിലെ നിലയിലെ ഇരുമ്പുദണ്ഡില്‍ കമ്പി കെട്ടി താഴേയ്ക്കിറങ്ങിയതെന്ന് പൊലീസ്

കൊച്ചി: (www.kvartha.com 20.09.2021) കൊച്ചിയിലെ മരട് മഹിളാമന്ദിരത്തില്‍ താമസിച്ചിരുന്ന മൂന്നു പെണ്‍കുട്ടികളെ കാണാതായി. അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പെണ്‍കുട്ടികള്‍ മുറിയില്‍നിന്നും പുറത്തു കടന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വൈറ്റില സ്വദേശിനി ജെ പ്രിയ (18), പനങ്ങാട് കുമ്പളം സ്വദേശിനി താരകേന്ദു (19) കൊല്‍കൊത്ത ഠാകൂര്‍ നഗര്‍ സ്വദേശിനി രജിഷ ചാനബീസ് (19) എന്നിവരെയാണ് കാണാതായതെന്നു പൊലീസ് പറഞ്ഞു.

മരട് മഹിളാമന്ദിരത്തില്‍ താമസിച്ചിരുന്ന മൂന്നു പെണ്‍കുട്ടികളെ കാണാതായി; മുകളിലെ നിലയിലെ ഇരുമ്പുദണ്ഡില്‍ കമ്പി കെട്ടി താഴേയ്ക്കിറങ്ങിയതെന്ന് പൊലീസ്

കെട്ടിടത്തിന്റെ മുകളിലെ നിലയിലെ ഇരുമ്പുദണ്ഡില്‍ കമ്പി കെട്ടി താഴേയ്ക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് സൂചന. ഇവരില്‍ കൊല്‍കൊത്ത സ്വദേശിനിയെ ഒരു കേസുമായി ബന്ധപ്പെട്ട് ഇവിടെ സംരക്ഷണയ്ക്കായി ഏല്‍പിച്ചതാണ്. വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ദുരിതബാധിതര്‍, അഗതികളും നോക്കാന്‍ ആരുമില്ലാത്ത 13 വയസിനുമേല്‍ പ്രായമുള്ളവരുമായ പെണ്‍കുട്ടികള്‍ എന്നിവരെയാണ് ഇവിടെ പ്രവേശിപ്പിക്കാറുള്ളത്.

Keywords: Three girls who were staying at the Mahila Mandir have gone missing, Kochi, News, Missing, Girl, Police, Probe, Girl, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia