city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടക്കാരന് നേരെ ഗുണ്ടാ ആക്രമണം നടത്തിയെന്ന കേസിൽ 3 പ്രതികള്‍ അറസ്റ്റില്‍; രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും യുവാവ് ഇപ്പോഴും അബോധാവസ്ഥയില്‍; ഇരയായത് സിഐടിയു പ്രവര്‍ത്തകന്‍, പിടിയിലായത് സിപിഎം അനുഭാവികള്‍

കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തില്‍ പഴക്കച്ചവടക്കാരന് നേരെ നടന്ന ഗുണ്ടാ ആക്രമണം നടത്തിയെന്ന കേസിൽ സിപിഎം അനുഭാവികളായ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കൃഷ്ണന്‍ എന്ന കുട്ടപ്പന്‍ (50), ദിപിന്‍ ദാസ് ടി എസ് (32), പ്രീജിത്ത് കുമാര്‍ ടി വി (37) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി ഐ കെ പി ഷൈനും സംഘവും വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തത്.

Arrested | കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടക്കാരന് നേരെ ഗുണ്ടാ ആക്രമണം നടത്തിയെന്ന കേസിൽ 3 പ്രതികള്‍ അറസ്റ്റില്‍; രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും യുവാവ് ഇപ്പോഴും അബോധാവസ്ഥയില്‍; ഇരയായത് സിഐടിയു പ്രവര്‍ത്തകന്‍, പിടിയിലായത് സിപിഎം അനുഭാവികള്‍

വഴിയോര കച്ചവട യൂണിയന്‍ (സിഐടിയു) പ്രവര്‍ത്തകനും പള്ളിക്കര മൗവ്വലിലെ അബൂബകര്‍ മാങ്ങാടിന്റെ മകനുമായ മുഹമ്മദ് ശബീർ (26) ആണ് അക്രമണത്തില്‍ പരുക്കേറ്റ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തലയ്ക്കും കഴുത്തിനും രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശബീറിന് ഇപ്പോഴും ബോധം വീണ്ടു കിട്ടിയിട്ടില്ല. തലയ്ക്ക് ആഴത്തില്‍ പരുക്കേറ്റതിനാല്‍ ബോധം വീണ്ടുകിട്ടാന്‍ ദിവസങ്ങളെടുക്കുമെന്ന് പിതാവ് അബൂബകര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
 
Arrested | കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടക്കാരന് നേരെ ഗുണ്ടാ ആക്രമണം നടത്തിയെന്ന കേസിൽ 3 പ്രതികള്‍ അറസ്റ്റില്‍; രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും യുവാവ് ഇപ്പോഴും അബോധാവസ്ഥയില്‍; ഇരയായത് സിഐടിയു പ്രവര്‍ത്തകന്‍, പിടിയിലായത് സിപിഎം അനുഭാവികള്‍

ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് ശബീറിന് നേരെ മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തില്‍ അക്രമമുണ്ടായത്. കുട്ടപ്പനും ദിപിനും, പ്രജിത്തും ചേര്‍ന്നാണ് ക്രൂരമായി അക്രമിക്കു കയായിരുന്നുവെന്നാണ് കേസ്. ശബീറിന്റെ കടയില്‍ നിന്നും വാങ്ങിയ നാരങ്ങ മോശമാണെന്ന് പറഞ്ഞ് യുവാവുമായി വാക്കേറ്റമുണ്ടായിരുന്നതായും ശബീറിനെ ആദ്യം കയ്യേറ്റം ചെയ്ത കുട്ടപ്പന്‍ മറ്റ് പ്രതികളെ ഫോണില്‍ വിളിച്ചുവരുത്തുകയും ഇവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി അക്രമിച്ച് പരുക്കേല്‍പിക്കുകയും ആയിരുന്നുവെന്നാണ് പരാതി.

ശബീറിനെ തലയ്ക്ക് മാരകായുധം കൊണ്ട് അടിക്കുകയും കഴുത്തിനും ദേഹത്തും അടിവയറ്റിലും പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. യുവാവ് ബോധരഹിതനായി വീണതോടെ അക്രമിസംഘം കടന്നുകളയുകയായിരന്നു. മുഖ്യപ്രതിയായ കൃഷ്ണനും ശബീര്‍ ആക്രമിച്ച് എന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശബീറിന്റെ സുഹൃത്തായ അബ്ദുർ റഹ്‌മാൻ ദോസ്തിയുടെ പരാതിയിലാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Keywords: News, Malayalam, Kasaragod, Kerala, Crime, Kanhangad, CITU, Police Station, Three Arrested For Attacking Youth
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia