city-gold-ad-for-blogger

അനധികൃത ചെങ്കല്ല് ലോഡ് തടഞ്ഞ വില്ലേജ് ഓഫീസര്‍ക്ക് ഭീഷണി: പോലീസ് അന്വേഷണം തുടങ്ങി

നീലേശ്വരം: (www.kasargodvartha.com 02/06/2017) അനധികൃതമായി കടത്തുകയായിരുന്ന ചെങ്കല്ല് ലോഡ് തടഞ്ഞ വില്ലേജ് ഓഫീസറെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഇത് സംബന്ധിച്ച് നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബങ്കളത്താണ് സംഭവം.

അനധികൃതമായി കടത്തിവരികയായിരുന്ന ഒരു ലോഡ് മണ്ണും ചെങ്കല്ലുമാണ് വില്ലേജ് ഓഫീസര്‍ എസ് സോവി രാജ് പരിശോധനയ്ക്കിടെ തടഞ്ഞുവെച്ചത്. രണ്ട് വാഹനങ്ങളും താലൂക്ക് ഓഫീസിലേക്ക് മാറ്റാനും വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. മണ്ണ് ലോറി ഉടന്‍ തന്നെ താലൂക്ക് ഓഫീസിലേക്ക് ഓടിച്ചു പോയെങ്കിലും ചെങ്കല്ല് ലോറി റോഡില്‍ തന്നെ നിര്‍ത്തിയിടുകയാണുണ്ടായത്.

അനധികൃത ചെങ്കല്ല് ലോഡ് തടഞ്ഞ വില്ലേജ് ഓഫീസര്‍ക്ക് ഭീഷണി: പോലീസ് അന്വേഷണം തുടങ്ങി

ഇതിനെതിരെ വില്ലേജ് ഓഫീസര്‍ നീലേശ്വരം പോലീസില്‍ വിവരം നല്‍കി. ഇതിനിടയില്‍ ഏറെനേരം വൈകി ഒരാള്‍ ഓട്ടോയില്‍ പാസുമായി വന്നെങ്കിലും ആവശ്യപ്പെടുന്ന സമയത്താണ് പാസ് കാണിക്കേണ്ടതെന്നും വാഹനത്തിലാണ് സൂക്ഷിക്കേണ്ടതെന്നും പിന്നീട് കാണിക്കുന്ന പാസിന് വിശ്വാസ്യതയില്ലെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.

അല്‍പനേരം കഴിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തുകയും ചെങ്കല്ല ലോഡ് സ്‌റ്റേഷനിലേക്ക് നീക്കുകയും ചെയ്തു. പിന്നീടാണ് വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ച് തങ്ങളോട് കളിച്ചാല്‍ കളി പഠിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Threatening, Police, Investigation, Village Office, Vehicles, Police Station, Threatening to village officer; Police started investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia