Bus Stand | ഉയരം കൂടിയ റോഡ്, താഴ്ന്ന ബസ് സ്റ്റാൻഡ്; കുമ്പളയിൽ ബസ് ഇറക്കാൻ പെടാപാട്; യാത്രക്കാർക്ക് അപകട ഭീഷണി; വാഹനങ്ങൾക്കും നിരന്തരം പണി കിട്ടുന്നു
Dec 21, 2023, 09:47 IST
കുമ്പള: (KasargodVartha) നിരവധി വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാരെത്തുന്ന കുമ്പള ബസ് സ്റ്റാൻഡിൽ അപകടം പതിയിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കെ എസ് ടി പി റോഡ് നിർമാണത്തിൽ ഉണ്ടായ അപാകതയിൽ റോഡിന്റെ ഒരു ഭാഗം ഉയരം കൂടിയും ബസ് സ്റ്റാൻഡ് താഴ്ന്നുമാണുള്ളത്. ഇതുകാരണം ബദിയടുക്ക, കാസർകോട്, തലപ്പാടി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ബസ് സ്റ്റാൻഡിലേക്ക് കടന്നിറങ്ങുമ്പോൾ ബസിന്റെ അടിഭാഗം വളരെ ശബ്ദത്തോട് കൂടി റോഡിൽ തട്ടുകയാണ്.
ഇത് ബസുകൾക്ക് കേടുപാടുകൾക്ക് കാരണമാകുന്നു. കൂടുതലും കർണാടക - കേരള ആർടിസി ബസുകളാണ് തകർച്ച നേരിടുന്നത്. റോഡിൽ തട്ടുന്ന ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ഇരുമ്പ് കഷ്ണങ്ങൾ ഇളകി ബസിന്റെ പിന്നിലിരിക്കുന്നവർക്ക് ദുരിതവും, അപകട സാധ്യതയുമുണ്ടെന്ന് വ്യാപാരികളും, യാത്രക്കാരും പറയുന്നു. വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായതിന്റെ അടിയന്തര ഇടപെടൽ വേണമെന്നും, ഉയരം കൂട്ടിയ റോഡിന് സമാനമായി ബസ്റ്റാൻഡിലേക്കും റീ ടാറിങ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
Keywords: News, Kerala, Kasaragod, Kumbala, Bus Stand, Passengers, KSTP Road, Merchants, Threat of danger for passengers in Kumbla.
< !- START disable copy paste -->