Poverty | പെരുവഴിയിൽ അന്തിയുറങ്ങുന്നവർ പതിനായിരങ്ങൾ; 'ഗരീബി ഹഠാവൊ' രാഷ്ട്രീയപാർട്ടികളുടെ കപട മുദ്രാവാക്യം?

● ദാരിദ്ര്യം രാജ്യത്ത് രൂക്ഷമായി തുടരുന്നു.
● കേരളത്തിലും അതിദാരിദ്ര്യത്തിൽ കഴിയുന്നവർ ഉണ്ട്
● ദാരിദ്ര്യം ഒരു സാമൂഹിക പ്രശ്നമായി നിലനിൽക്കുകയാണ്
● അതിനെതിരെയുള്ള ശക്തമായ നടപടികളാണ് ഉണ്ടാവേണ്ടത്.
എം എ മൂസ
ന്യൂഡൽഹി: (KasargodVartha) രാജ്യത്തിന്റെ ഓരോ സംസ്ഥാനത്തെയും തലസ്ഥാന നഗരികളിൽ ഒന്ന് കണ്ണോടിച്ചാൽ മതിയാവും ദാരിദ്ര്യം എത്രമാത്രം യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയാൻ. രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കിയോ എന്ന ചോദ്യത്തിനും, അവകാശവാദത്തിനുമുള്ള മറുപടിയാണ് കിടപ്പാടമില്ലാതെ തെരുവിൽ അന്തിയുറങ്ങുന്ന ആയിരങ്ങൾ. ഇതിൽ തലചായ്ക്കാൻ സ്വന്തമായി ഇടമില്ലാത്ത സ്ത്രീകളും കുട്ടികളുമുണ്ട്.
രോഗികളായവരും, പട്ടിണി കിടക്കുന്നവരുന്നുണ്ട്. രാവിലെ കിട്ടുന്ന, കഴിയുന്ന ജോലിയെടുത്ത് രാത്രി കടതിണ്ണയിലോ, റെയിൽവേ സ്റ്റേഷനുകളിലോ, ബസ് സ്റ്റാൻഡുകളിലോ കിടക്കുന്നവരാണ് ഇവർ. ജോലി ചെയ്യാതെ ഭിക്ഷാടനം തൊഴിലാക്കിയവരുമുണ്ട് ഇക്കൂട്ടത്തിൽ. എന്നിട്ടും നമ്മുടെ ഭരണവർഗം പറയുന്നു ദാരിദ്ര്യം തുടച്ചു നീക്കിയെന്ന്, ആശ്ചര്യം തന്നെ.
50 വർഷത്തിലേറെ രാജ്യം കോൺഗ്രസ് ഭരിച്ചപ്പോഴും 'ഗരീബി ഹഠാവോ' നടന്നില്ല. പിന്നെയാണ് നരേന്ദ്ര മോഡി ഭരിച്ച 10 വർഷം. ഇതൊക്കെ പ്രസംഗിക്കാനല്ലാതെ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഇതുവരെ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. അത്രയേറെ ദാരിദ്ര്യത്തിൽ അമർന്നാണ് രാജ്യത്ത് കോടിക്കണക്കായ ജനങ്ങൾ കഴിഞ്ഞുകൂടുന്നത്. ഇവർക്ക് ഒരുനേരത്തെ ഭക്ഷണം കിട്ടിയാലായി, കിട്ടിയില്ലെങ്കിലായി എന്ന അവസ്ഥയിലാണ് ജീവിക്കുന്നത്.
രാജ്യത്തെ 25 കോടി പാവപ്പെട്ടവരെ തന്റെ സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ഇതിൽ നാലു കോടി വീടുകൾ നിർമിച്ച് നൽകിയത്രേ. ഇത് അർഹതപ്പെട്ടവർക്കാണോ നൽകിയതെന്ന് വ്യക്തമായ കണക്കില്ല, എവിടെയാണെന്നുമറിയില്ലെന്നാണ് പ്രതിപക്ഷ വിമർശനം. തിരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയപാർട്ടികളുടെ കപട മുദ്രാവാക്യങ്ങൾ എല്ലാ ഭരണകാലങ്ങളിലുമുണ്ടായിട്ടുണ്ട്. സൗജന്യങ്ങൾ വാരിക്കോരി നൽകുന്ന മുദ്രാവാക്യങ്ങൾ വേറെയും. ഇതൊക്കെ പ്രാബല്യത്തിൽ വരുത്തിയിരുന്നുവെങ്കിൽ എന്നെ നമ്മുടെ രാജ്യം ദാരിദ്ര്യമുക്തമായേനെ.
ദാരിദ്ര്യ നിർമാർജ്ജനത്തിൽ കേരളം ഏറെ മുന്നോട്ടുപോയി എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അതി ദാരിദ്ര്യത്തിൽ കഴിയുന്നവർ ഇപ്പോഴും കേരളത്തിലുണ്ടെന്ന് സാമ്പത്തികാ വലോകന റിപ്പോർട്ടിൽ പറയുന്നുമുണ്ട്. രാജ്യത്ത് പട്ടികജാതി-പട്ടിക വർഗം, മത്സ്യത്തൊഴിലാളികൾ, മൺപാത്ര തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളാണ് ദാരിദ്ര്യ രേഖയിലുള്ളവർ.
കേന്ദ്ര സമസ്ഥാന പദ്ധതികളിൽ ഉപജീവന സംരംഭങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ദാരിദ്ര്യം കുറക്കാനാവുവെന്ന് സാമ്പത്തികാവലോകന റിപ്പോർട്ടിൽ വിരൽചൂണ്ടുന്നുണ്ട്. അതേസമയം നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്നും പറയുന്നുണ്ട്. വയനാട് ജില്ലയിലാണത്രേ അതി ദാരിദ്ര്യർ കൂടുതലുള്ളതും. ദാരിദ്ര്യം ഒരു സാമൂഹിക പ്രശ്നമായി നിലനിൽക്കുമ്പോൾ അതിനെതിരെയുള്ള ശക്തമായ നടപടികളാണ് ഉണ്ടാവേണ്ടത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Despite claims of eradicating poverty, millions of people in India still suffer on the streets. Political slogans like 'Garibi Hatao' remain unfulfilled.
#PovertyInIndia, #GaribiHatao, #StreetDwellers, #PoliticalSlogans, #IndiaPoverty, #KeralaPoverty