city-gold-ad-for-blogger

Fined | 'ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് പോയ യുവതിയും മക്കളും കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് വന്നില്ല; പണികിട്ടിയത് ട്രാവല്‍ ഏജന്‍സി ഉടമയ്ക്ക്; പിഴയായി അടക്കേണ്ടി വന്നത് 2 ലക്ഷത്തിലധികം രൂപ'

ചെറുവത്തൂര്‍: (www.kasargodvartha.com) ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് പോയ യുവതിയും മക്കളും കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് വരാത്തതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഉടമയ്ക്ക് പിഴയായി രണ്ട് ലക്ഷത്തിലധികം രൂപ അടക്കേണ്ടി വന്നതായി പരാതി. ചെറുവത്തൂരിലെ ട്രാവല്‍ ഏജന്‍സി ഉടമയായ സലാം പുഞ്ചാവിക്കാണ് ദുബൈ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇത്രയും വലിയ തുക പിഴയൊടുക്കേണ്ടി വന്നത്.
              
Fined | 'ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് പോയ യുവതിയും മക്കളും കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് വന്നില്ല; പണികിട്ടിയത് ട്രാവല്‍ ഏജന്‍സി ഉടമയ്ക്ക്; പിഴയായി അടക്കേണ്ടി വന്നത് 2 ലക്ഷത്തിലധികം രൂപ'

ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നഫീസ എന്ന യുവതിയും മൂന്ന് മക്കളുമാണ് ചെറുവത്തൂരിലെ ട്രാവല്‍ ഏജന്‍സി വഴി രണ്ട് മാസത്തേക്കുള്ള ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് പോയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍, വിസ കാലാവധി അവസാനിച്ചിട്ടും ഇവര്‍ നാട്ടിലേക്ക് വരാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഇതോടെ ട്രാവല്‍ ഏജന്‍സി ബ്ലാക് ലിസ്റ്റില്‍ ഉള്‍പെടുമെന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇതൊഴിവാക്കാന്‍ പിഴയടക്കുകയല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല.
   
Fined | 'ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് പോയ യുവതിയും മക്കളും കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് വന്നില്ല; പണികിട്ടിയത് ട്രാവല്‍ ഏജന്‍സി ഉടമയ്ക്ക്; പിഴയായി അടക്കേണ്ടി വന്നത് 2 ലക്ഷത്തിലധികം രൂപ'

ഒരാള്‍ക്ക് 2340 ദിര്‍ഹം എന്ന നിരക്കിലാണ് അടക്കേണ്ടിയിരുന്നത്. നാല് പേര്‍ക്കായി ഏകദേശം 2.25 ലക്ഷം രൂപയാണ് പിഴയായി ഒടുക്കേണ്ടി വന്നത്. യുവതിയും മക്കളും നാട്ടിലേക്ക് വരാത്തതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഉടമ ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് യുവതിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടപ്പോള്‍ നാട്ടിലേക്ക് ഇവരെ ഉടന്‍ അയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നാണ് ഉടമ പറയുന്നത്.

Keywords: Dubai, Tourist Visa, Chandera, Police Complaint, Kerala News, Kasaragod News, Travel Agencies Kasaragod, Those who went to Dubai on tourist visas did not return; Owner of travel agency paid fine.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia