Jifri Thangal | സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്ന് സയ്യിദ് ജിഫ്രി തങ്ങള്‍; 'ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്നവര്‍ക്ക് കടിഞ്ഞാണിടണം'
Oct 17, 2023, 12:09 IST
നീലേശ്വരം: (KasargodVartha) സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇതിനെ സംരക്ഷിക്കാനോ ശ്രദ്ധിക്കാനോ ആരും ഇല്ലെന്ന് ആരും മനസിലാക്കേണ്ട. സമസ്തയ്ക്ക് ഭരണഘടനയും മറ്റ് കാര്യങ്ങളുമുണ്ട്. അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇതില്‍ ആരൊക്കെ വേണം, വേണ്ട എന്നൊക്കെ തീരുമാനിക്കാന്‍ ആരെയും ഗേറ്റ്കീപര്‍മാരായി നിയോഗിച്ചിട്ടില്ല. ഓരോരുത്തരും അവരവരെ ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്നും തങ്ങൾ പറഞ്ഞു. നീലേശ്വരം കണിച്ചിറയിൽ സുന്നി യുവജന സംഘം മീലാദ് കാംപയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ഏത് കാലഘട്ടത്തിലും ആ ഘട്ടത്തിൽ ഭരിക്കുന്നവരുടെ കൂടെയുണ്ടാകും. ഭരണകൂടത്തിൽ നിന്ന് പല ആവശ്യങ്ങളും ഉണ്ടാകും. നേടിയെടുത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഭരിക്കുന്ന സർകാരുമായി ബന്ധപ്പെട്ട് വിഷയങ്ങൾ അവതരിപ്പിക്കും. ആ സ്വഭാവം മുമ്പെയുള്ളതാണ്, ഇപ്പോൾ മാത്രമല്ല. സർകാർ മുഖേന സാധിപ്പിക്കേണ്ട കാര്യങ്ങൾ ആണെങ്കിൽ അത് അവർക്ക് മുന്നിൽ അവതരിപ്പിക്കും. അത് സർകാർ ഏതാണെന്ന് നോക്കാറില്ല. വഖഫ് പ്രശ്‌നം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് കിട്ടി, അത് പാലിക്കപ്പെടുകയും ചെയ്തു. ഇതിനെയൊക്കെ ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും അവർക്ക് അപകടകമാകും. ഇരുത്തേണ്ടവരെ ഇരുത്താനുള്ള ശക്തി സമസ്തയ്ക്കുണ്ടെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
സമസ്തക്ക് ഒരുപാട് പോഷക സംഘടനകള്‍ ഉണ്ട്. സമസ്തയെ ശക്തിപ്പെടുത്താൻ രൂപവത്ക്കരിക്കപ്പെട്ടവയാണ് അവയൊക്കെ. സമസ്തയുടെ പ്രത്യേകമായ നിയന്ത്രണങ്ങൾ ഈ സംഘടനയുടെയൊക്കെ മേലിൽ ഉണ്ടാവും. എസ് വൈ എസ് സമസ്തയുടെ ഊന്ന് വടി മാത്രമല്ല. ഇങ്ങോട്ട് ആരെങ്കിലും തൊട്ടാൽ അങ്ങോട്ട് അടിക്കാനുള്ള വടി കൂടിയാണ്. സമസ്തയുടെ എല്ലാ പോഷക സംഘടനകളും അങ്ങനെ തന്നെയാണ്.
കടന്നല്‍കൂടിനെ തുറന്ന് വിട്ട് എല്ലാവരേയും അക്രമിച്ച് അവസാനം തീ കൊടുത്തത് കൊണ്ട് കാര്യമില്ല. എല്ലാവര്‍ക്കും പറയാനുള്ള അനാവശ്യങ്ങളൊക്കെ സമസ്തയെ കുറിച്ച് പറഞ്ഞതിന് ശേഷം ഇനി പറയേണ്ട എന്ന് പറയുന്നതിന്റെ പ്രസക്തി എന്താണ്. വിമര്‍ശിക്കേണ്ടവര്‍ക്ക് വിമർശിക്കാം. അതിന് മറുപടി പറയുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്ന ഉത്തരവാദപ്പെട്ടവര്‍ക്ക് കടിഞ്ഞാണിടേണ്ടവര്‍ അതിന് തയാറാകണം. അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണം. അങ്ങനെ ഉള്ളവരെ അതിന് വേണ്ടുന്ന സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കണമെന്നും ഐക്യം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
തട്ടം വിവാദത്തിൽ അടക്കം മുസ്‌ലിം ലീഗ് സംസ്ഥാന ജെനറൽ സെക്രടറി പി എം എ സലാം നടത്തിയ വിമർശനങ്ങൾ സമസ്തയും മുസ്ലിം ലീഗും തമ്മിൽ ഭിന്നതയുണ്ടാക്കിയിരുന്നു. ഏറ്റവും ഒടുവിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് പോലും അറിയില്ലെന്ന് ഒരു അഭിമുഖത്തിൽ സലാം പറഞ്ഞത് കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കി. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രടറിയേറ്റ് രംഗത്തെത്തിയിരുന്നു. പിഎംഎ സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തരമായി നിയന്ത്രിക്കണമെന്നും സംഘടന സംസ്ഥാന സെക്രടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ജിഫ്രി തങ്ങളുടെ പരാമർശം.
Keywords: News, Kerala, Kasaragod, Jifri Thangal, Muslim League, SYS, Samastha, Those who make accusations and insults should be controlled: Jifri Thangal.
< !- START disable copy paste -->