city-gold-ad-for-blogger
Aster MIMS 10/10/2023

Suspended | വിദ്യാര്‍ഥിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് മര്‍ദിച്ചെന്ന കേസ്; എസ്‌ഐക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

Thodupuzha: Kerala police officers suspended for fake case against student, Thodupuzha News, Kerala Police Officers, Suspended 

*എറണാകുളം റെയിന്‍ജ് ഡിഐജി പുട്ട വിമലാദിത്യയുടെതാണ് നടപടി. 

*സംഭവസമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നിട്ടും ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

*മാതാവ് ഗവര്‍ണര്‍ക്കും മനുഷ്യാവകാശ കമീഷനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയിരുന്നു.

ഇടുക്കി: (KasargodVartha) കട്ടപ്പനയില്‍ വിദ്യാര്‍ഥിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തില്‍ എസ്‌ഐയെയും സിപിഒയെയും സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന പ്രിന്‍സിപല്‍ എസ്‌ഐ ആയിരുന്ന സുനേഖ് ജെയിംസിനും, സിപിഒ മനു പി ജോസിനുമെതിരെയാണ് നടപടി. പൊലീസ് സംഘം വിദ്യാര്‍ഥിയായ ആസിഫിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് മര്‍ദിച്ചെന്ന പരാതിയില്‍ എറണാകുളം റെയിന്‍ജ് ഡിഐജി പുട്ട വിമലാദിത്യയുടെതാണ് സസ്‌പെഷന്‍ നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഇരുവരെയും ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു. 

ഏപ്രില്‍ 25 ന് ഇരട്ടയാറില്‍ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും പുളിയന്‍മല മടുക്കോലിപ്പറമ്പില്‍ ആസിഫും ചേര്‍ന്ന് വാഹനമിടിപ്പിച്ച് പരുക്കേല്‍പ്പിച്ചുവെന്ന് കാണിച്ച് പോലീസ് മൂവര്‍ക്കുമെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 

രണ്ട് ബൈകുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക് പൊലീസ് വാഹനത്തെ മറികടന്ന് പോയി. പുറകെയെത്തിയ ബൈകിലുള്ളയാളെ പിടികൂടാന്‍ പൊലീസ് ജീപ് കുറുകെ നിര്‍ത്തി. ഈ സമയം ബൈക് പൊലീസ് വാഹനത്തിന് സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു. ബൈകിടിച്ച സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്ന ആസിഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും  പൊലീസ് വാഹനത്തില്‍വെച്ചും സ്റ്റേഷനില്‍വെച്ചും മര്‍ദിച്ചതായും ചൂണ്ടിക്കാട്ടി മാതാവ് ഗവര്‍ണര്‍ക്കും മനുഷ്യാവകാശ കമീഷനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയിരുന്നു.
 

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL