Bus | വിവാദമാക്കിയ 'ആഡംബര' ബസ് കാണാൻ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചു; ബസിന്റെ പ്രത്യേകത ഇതാണ്!
Nov 18, 2023, 23:01 IST
പൈവളികെ: (KasargodVartha) ഏറെ ചർച്ചയായ ആഡംബര ബസ് കാണാൻ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി നവകേരള സദസിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ക്ഷണിച്ചു. നിങ്ങൾ വിവാദമാക്കിയ ബസ് കാണാൻ പരിപാടി കഴിഞ്ഞ ശേഷം ഞങ്ങൾ കയറി ഇരുന്നതിന് പിന്നാലെ കാണാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കുറച്ച് നിമിഷങ്ങൾ മാത്രമാണ് ബസിൻ്റെ ഉൾവശം കാണാൻ മാധ്യമപ്രവർത്തകരെ ഓരോരുത്തരെയും അനുവദിച്ചത്. ബസിൻ്റെ ഉൾഭാഗത്തിൻ്റെ വീഡിയോ യാത്ര ചെയ്യുന്നതിനിടെ റവന്യുമന്ത്രി വി കെ രാജൻ അടക്കമുള്ളവരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
മുഖ്യമന്ത്രിയുടെ സീറ്റ് ബസിൻ്റെ മുൻവശമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത് 180 ഡിഗ്രി വരെ തിരിയുന്നതാണെന്നാണ് പറയുന്നത്. ഇത് ചിത്രീകരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. മന്ത്രിമാരുടെ സീറ്റ് പുഷ് പുൾ സൗകര്യമുള്ളതാണ്.
ശീതീകരിച്ച ബസിൻ്റെ ഉൾഭാഗത്ത് ഏറ്റവും പിറകിലായി വാഷ് റൂം ഉണ്ടെന്ന് പറയുകയാണ് ഉണ്ടായത്. ഇത് തുറന്ന് കാണിക്കാനോ ചിത്രീകരിക്കാനോ അനുവദിച്ചിരുന്നില്ല. വാഷ് റൂമിൽ ബയോ ടോയ്ലറ്റ് സൗകര്യം കൂടി ഉണ്ടെന്നാണ് വിവരം. ബസിൽ മറ്റ് പ്രത്യേകത ഒന്നും തന്നെ കാണാനായിട്ടില്ല. എ സി എൻജിൻ ഏറ്റവും പിന്നിലായാണുള്ളത്.
Keywords: News, Top-Headlines, Kasaragod, Malayalam-News, Kasaragod-News, Kerala, Nava Kerala Sadas, Malayalam News, BThis is specialty of the 'luxury' bus!
.
Keywords: News, Top-Headlines, Kasaragod, Malayalam-News, Kasaragod-News, Kerala, Nava Kerala Sadas, Malayalam News, BThis is specialty of the 'luxury' bus!
.