Dates | എല്ലാ കാലത്തും സൂപ്പര്‍ ഹെല്‍ത്തി ആയിരിക്കാന്‍ ഒരു ഗ്ലാസ് പാലും ഈന്തപ്പഴവും കഴിക്കൂ; ലഭിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍
Mar 20, 2024, 16:47 IST
കൊച്ചി: (KasargodVartha) അസുഖമൊന്നുമില്ലാത്ത ശരീരം ആരാണ് ആഗ്രഹിക്കാത്തത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിതകാലം മുഴുവനും കഴിയുക എന്നതും ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. അതിനുവേണ്ടി അവര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഭക്ഷണ ക്രമങ്ങളും പിന്തുടരുന്നു.
ഇത്തരത്തില്‍ എല്ലാ കാലത്തും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയുമിരിക്കാന്‍ ആഹാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. അതിനായി ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മതി. ഇതുവഴി ലഭിക്കുന്നത് ശരീരത്തിന് ആവശ്യമായ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍, അവ ഏതെല്ലാമെന്ന് നോക്കാം.
ഇത്തരത്തില്‍ എല്ലാ കാലത്തും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയുമിരിക്കാന്‍ ആഹാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. അതിനായി ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മതി. ഇതുവഴി ലഭിക്കുന്നത് ശരീരത്തിന് ആവശ്യമായ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍, അവ ഏതെല്ലാമെന്ന് നോക്കാം.
പാലും ഈന്തപ്പഴവും
കുട്ടികള്‍ക്ക് എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ബലം കിട്ടാന്‍ ദിവസവും ഒരു ഗ്ലാസ് പാല്‍ മാതാപിതാക്കള്‍ നല്‍കാറുണ്ട്. അതുപോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴവും. എന്നാല്‍ ഒരുപാട് വാരിവലിച്ചു തിന്നാന്‍ പറ്റില്ല. ഒരു ദിവസം മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അയണും നാരുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് വഴി ക്ഷീണം അകറ്റുന്നതൊപ്പം നിരവധി ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കഴിക്കുന്ന വിധം അറിയാം
ഈന്തപ്പഴം വെറുതേ കഴിക്കുന്നതിന് പകരം, പാലില്‍ കുതിര്‍ത്ത് കഴിച്ചാല്‍ ഏറെ ഗുണങ്ങള്‍ ലഭിക്കും. ദിവസവും രാവിലെ ചെറു ചൂടുള്ള പാലില്‍ നന്നായി കഴുകി എടുത്ത ഈന്തപ്പഴം മൂന്നോ നാലോ എണ്ണം ഇട്ട് വെക്കണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പാലും ഈന്തപ്പഴവും കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. അതുപോലെ തന്നെ ഈന്തപ്പഴവും കുതിര്‍ത്ത പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് കുടിക്കുന്നതും നല്ലതാണ്.
എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം
പേശികളുടെ ആരോഗ്യം
പതിവായി പാലും ഈന്തപ്പഴവും കഴിക്കുന്നവരില്‍, അല്ലെങ്കില്‍ പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നവരില്‍ ആരോഗ്യമുള്ള ശരീരം ഉണ്ടായിരിക്കും. ഈ രണ്ട് ചേരുവകളിലും നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പേശികള്‍ക്ക് നല്ല ബലവും നല്‍കുന്നു. പേശികളെ ബലപ്പെടുത്തുന്ന വ്യായാമം ചെയ്താല്‍ നല്ല പുഷ്ടിയും ദൃഢവുമായ ശരീരം നിലനിര്‍ത്താന്‍ കഴിയും.
അനീമിയ ഇല്ലാതാക്കുന്നു
ശരീരത്തില്‍ എച് ബിയുടെ അളവ് കുറയുമ്പോള്‍ അനീമിയക്ക് കാരണമാകുന്നു. ഇത് വിളര്‍ച ഉണ്ടാക്കുന്നു. ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരത്തില്‍ രക്തവും അനിവാര്യമാണ്. മറിച്ചായാല്‍ തലകറക്കം, അമിതമായിട്ടുള്ള ക്ഷീണം, മോണിംഗ് സിക്നസ് എന്നിവയ്ക്ക് കാരണമാകുന്നു.
ഇത് ഒഴിവാക്കാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് പാലും നാല് ഈന്തപ്പഴവും കഴിക്കുന്നത് പതിവാക്കിയാല്‍ എച് ബി അളവ് വര്‍ധിപ്പിക്കാന്‍ കഴിയും. അനീമിയ ഒഴിവാക്കാനും കഴിയും. ഈന്തപ്പഴത്തില്‍ നിന്നും അയേണും വിറ്റമിന്‍ സിയും അതുപോലെ തന്നെ നാരുകളും ശരീരത്തില്‍ എത്തുന്നു. ഇതെല്ലാം അനീമിയ ഒഴിവാക്കാന്‍ സഹായിക്കുന്നു.
ആരോഗ്യമുള്ള ചര്‍മം
ആരോഗ്യമുള്ള ചര്‍മത്തിനായി ദിവസേന ഒരു ഗ്ലാസ് പാലും ഈന്തപ്പഴവും പതിവാക്കിയാല്‍ മതി. പാലിലും ഈന്തപ്പഴത്തിലും ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിലെ കൊളാജീന്‍ ഉല്‍പാദനം ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു. കൊളാജീന്‍ വര്‍ധിക്കുമ്പോള്‍ ഇത് ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുന്നു. അങ്ങനെ യുവത്വം നല്‍കുന്നു.
ഇത്തരത്തില്‍ യുവത്വം നിലനിര്‍ത്തുന്നതിനായി ഈന്തപ്പഴത്തിന്റെ കുരു കളഞ്ഞ് കുറച്ച് പാലില്‍ തലേദിവസം രാത്രിയില്‍ കുതിര്‍ത്തു വെക്കുക. പിറ്റേദിവസം ഇത് എടുത്ത് അരച്ച് പേസ്റ്റ് പരുവത്തില്‍ ആക്കുക. ഇത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതിനുശേഷം കുറഞ്ഞത് 15 - 20 മിനുറ്റ് വരെ ഇരിക്കണം. അതിന് ശേഷം കഴുകി കളയാം.
Keywords: This is the right way to eat dates to get maximum benefits, Kochi, News, Milk, Dates, Maximum Benefits, Health, Health Tips, Exercise, Kerala News.