Rabies | തിരുവനന്തപുരം മൃഗശാലയിലെ മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു; ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കും

● പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
● മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്‌സിന്‍ നല്‍കും.
● മ്യൂസിയം പരിധിയ്ക്കുള്ളിലെ തെരുവുനായകളെ പിടികൂടാന്‍ നിര്‍ദേശം.
● പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം: (KasargodVartha) മൃഗശാലയില്‍ ഞായറാഴ്ച ചത്ത മ്ലാവ് വര്‍ഗത്തില്‍പ്പെടുന്ന സാമ്പാര്‍ ഡിയറിന് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച മൃഗശാലയില്‍ വെച്ച് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കുശേഷം പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചത്.
പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കീരികള്‍, മരപ്പട്ടികള്‍ തുടങ്ങിയ മൃഗങ്ങള്‍ വഴിയാകാം മൃഗശാലയ്ക്കുള്ളിലെ മൃഗങ്ങള്‍ക്ക് പേവിഷ ബാധയുണ്ടായതെന്നാണ് അനുമാനം. ഇതോടെ മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ചു.
മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്‌സിന്‍ നല്‍കുന്നതിന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.
കൂടാതെ മ്യൂസിയം പരിധിയ്ക്കുള്ളിലെ തെരുവുനായകളെ പിടികൂടി മാറ്റിപാര്‍പ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്ക് മൃഗശാല കത്ത് നല്‍കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Deer in Thiruvananthapuram Zoo was confirmed to have rabies. Staff members who interacted with the deer will be vaccinated, and a vaccination drive for other animals in the enclosure will begin. The zoo has also requested the municipality to relocate stray dogs.
#RabiesAlert #ZooAnimals #VeterinaryHealth #ThiruvananthapuramZoo #AnimalSafety #PublicHealth