Accidental Death | തിരുവനന്തപുരത്ത് ദേശീയപാതയിലുണ്ടായ ഇരുചക്രവാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരനും യുവാവും മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്
*ഗുരുതരമായി പരുക്കേറ്റ ഇവരെ മെഡികല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
*ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി പരുകേറ്റ് മെഡികല്‍ കോളജില്‍ ചികിത്സയിലാണ്.
*വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്.
തിരുവനന്തപുരം: (KasargodVartha) കുളത്തൂരില്‍ ദേശീയപാതയിലുണ്ടായ ഇരുചക്രവാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈകിടിച്ച് റോഡിലേക്ക് തെറിച്ചുവീണ കാല്‍നടയാത്രക്കാരനും ബൈകോടിച്ചയാളുമാണ് മരിച്ചത്. ബൈകില്‍ യാത്ര ചെയ്തിരുന്നവരില്‍ ഒരാള്‍ക്ക് സാരമായി പരുക്കേറ്റു. ബൈകോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച (08.04.2024) വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാക്കളെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണക്കാട് സ്വദേശി അല്‍ അമാന്‍ (19) ഗുരുതരമായി പരുക്കേറ്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.