city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Booked | ഇലക്‌ട്രോണിക് വോടിംഗ് യന്ത്രത്തില്‍ തകരാര്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച ആള്‍ക്കെതിരെ കേസെടുത്തു; നടപടി കലക്ടറുടെ പരാതിയില്‍

Thiruvananthapuram: Police booked against social media channel that spread fake news about electronic voting machine, Thiruvananthapuram News, Youtube Channel, Complaint

*സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി. 

*മറ്റൊരു സംഭവത്തില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

*24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പെടുത്തി.

തിരുവനന്തപുരം: (KasargodVartha) ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോടിംഗ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തരത്തിലുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ യൂട്യൂബ് ചാനലിലാണ് പരാമര്‍ശമുണ്ടായത്.

തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. പിന്നാലെ സമൂഹ മാധ്യമ ചാനലില്‍ നിന്ന് വാര്‍ത്ത പിന്‍വലിച്ചു. 

അതേസമയം, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരെ അധിക്ഷേപം നടത്തിയെന്ന മറ്റൊരു സംഭവത്തില്‍ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്തി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ തെറ്റിദ്ധാരണാജനകവും വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. എല്ലാ തരം സൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പെടുത്തിയിട്ടുണ്ട്.

Police Booked

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia