city-gold-ad-for-blogger

Road Accident | ദേശീയപാത മുറിച്ചു കടക്കുന്നതിനിടയില്‍ എം എം മണി എംഎല്‍എയുടെ കാറിടിച്ച് ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം: (www.kasargodvartha.com) എം എം മണി എംഎല്‍എയുടെ കാറിടിച്ച് കാല്‍നട യാത്രക്കാരന് പരുക്കേറ്റു. കഴക്കൂട്ടം സ്വദേശി രജീഷിനാണ് പരുക്കേറ്റത്. കഴക്കൂട്ടത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. എം എം മണിയുടെ വാഹനം തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. കഴക്കൂട്ടം മിഷന്‍ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. 

പരുക്കേറ്റ് റോഡില്‍ കിടന്നയാളെ ആംബുലന്‍സ് എത്തിയാണ് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു. എം എം മണി തിരുവനന്തപുരം മെഡികല്‍ കോളജ് ആുപത്രിയിലെത്തി പരുക്കേറ്റയാളെ സന്ദര്‍ശിച്ചു. അപകടത്തില്‍പെട്ട കാര്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Road Accident | ദേശീയപാത മുറിച്ചു കടക്കുന്നതിനിടയില്‍ എം എം മണി എംഎല്‍എയുടെ കാറിടിച്ച് ഒരാള്‍ക്ക് പരുക്ക്


Keywords: News, Kerala-News, Kerala, Top-Headlines, Thiruvananthapuram, Accident, Road Accident, Pedestrian, Injured MLA MM Mani, Car, Malayalam-News, Thiruvananthapuram: One Injured in MLA MM Mani's Car Hit.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia