Found Dead | തിരുവനന്തപുരത്ത് നവജാത ശിശു കിണറ്റില്‍ മരിച്ച നിലയില്‍; മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Dec 27, 2023, 08:25 IST
തിരുവനന്തപുരം: (KasargodVartha) നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത - സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: പുലര്‍ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലുമാണ് കുട്ടിയെ കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുകയാണ്.
കിണറ്റിന്റെ കൈവരിയില്‍ കുഞ്ഞിന്റെ ടൗവല്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
അര്‍ധരാത്രി രണ്ട് മണിയോടുകൂടി കുട്ടിയെ കാണാനില്ലായിരുന്നു. പുറകുവശത്തെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടി മാതാവിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.