city-gold-ad-for-blogger

New Guidelines | റെസിഡന്‍സ് സര്‍ടിഫികറ്റ് ഹാജരാക്കണം; ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍കാര്‍; മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: (KasargodVartha) ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് പൂട്ട് വീണു. കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍കാര്‍. മെഡികല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുമതിനല്‍കുന്നതിന് നിലവിലുള്ള മാനദണ്ഡം പുതുക്കി.

ഡോക്ടേഴ്‌സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡികല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്‌സിന്റെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.


New Guidelines | റെസിഡന്‍സ് സര്‍ടിഫികറ്റ് ഹാജരാക്കണം; ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍കാര്‍; മാനദണ്ഡം പുതുക്കി



ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് പരിശോധന നടത്തുമ്പോഴും പരാതികളുണ്ടാവുമ്പോഴും ഡോക്ടര്‍ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാന്‍ തദ്ദേശസ്ഥാപനത്തില്‍നിന്നുള്ള സെക്രടറിയുടെ റെസിഡന്‍സ് സര്‍ടിഫികറ്റ് ആരോഗ്യ വകുപ്പില്‍ ഹാജരാക്കണം.

ജോലിചെയ്യുന്ന ആശുപത്രിക്കടുത്ത് മുറി വാടകയ്‌ക്കെടുത്തും സ്വകാര്യ മെഡികല്‍ സ്റ്റോറുകള്‍ക്കൊപ്പവും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരെ പിടികൂടാനാണ് റെസിഡന്‍സ് സര്‍ടിഫികറ്റുകൂടി മാനദണ്ഡത്തില്‍ ഉള്‍പെടുത്തിയത്. ഇനി ആശുപത്രി, മെഡികല്‍ സ്റ്റോറുകള്‍ എന്നിവയോട് ചേര്‍ന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉള്‍പെടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് പിടി വീഴും. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കിടത്തിച്ചികിത്സ വേണ്ടിവരുന്ന ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ഡോക്ടര്‍മാരെ വീടുകളില്‍പ്പോയി കാണുക പതിവാണ്. ഇതിന് വിലങ്ങുതടിയാണ് പുതിയ മാനദണ്ഡം.

Keywords: News, Kerala, Kerala-News, Residence Certificate, Top-Headlines, Health-News, Thiruvananthapuram News, New Guidelines, Doctors, Practice, Kerala, Medical College, Hospital, Patients, Government, Complaint, Vigilance, Thiruvananthapuram: New guidelines to Doctors practice in Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia