Found Dead | വിവാഹിതയായിട്ട് 4 മാസം; തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
Mar 27, 2024, 07:59 IST
തിരുവനന്തപുരം: (KasargodVartha) മെഡികല്‍ കോളജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണന്‍ (30) ആണ് മരിച്ചത്. സീനിയര്‍ റസിഡന്റ് ഡോക്ടറാണ്. താമസിക്കുന്ന ഫ്‌ലാറ്റിനകത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് ഭഗവതിക്ഷേത്രത്തിന് സമീപം അഭിരാമത്തില്‍ വിരമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്.
ഉള്ളൂര്‍ പി ടി ചാക്കോ നഗറിലെ ഫ്‌ലാറ്റില്‍ മെഡികല്‍ കോളജിലെ മറ്റു ഡോക്ടര്‍മാക്കൊപ്പമാണ് അഭിരാമി വാടകയ്ക്ക് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സഹപ്രവര്‍ത്തകര്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് മെഡികല്‍ കോളജ് പൊലീസ് പറഞ്ഞു. മുറിയില്‍നിന്ന് സിറിന്‍ജും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. നാല് മാസം മുന്‍പാണ് കൊല്ലം സ്വദേശിയായ ഡോ. പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭര്‍ത്താവ്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)
Keywords: News, Kerala, Kerala-News, Obituary, Top-Headlines, Thiruvananthapuram News, Medical College, Lady Doctor, Found Dead, Obituary, Thiruvananthapuram Medical College Lady Doctor Found Dead.