Died | കല്ല് കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന മീന്‍പിടിത്ത തൊഴിലാളി മരിച്ചു; ഒളിവില്‍ പോയ യുവാവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്
തിരുവനന്തപുരം: (KasargodVartha) കല്ല് കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന മീന്‍പിടിത്ത തൊഴിലാളി മരിച്ചു. കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തില്‍ ബര്‍ക്ക്മാന്‍ (54) ആണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവായ രഞ്ജിത് (34) ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച (20.10.2023) രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: മദ്യപാനിയായ രഞ്ജിത് ഭാര്യയെ മര്‍ദിക്കുന്നതിനെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ ദിവസം മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങിവന്ന് ഉറങ്ങിക്കിടന്ന ബര്‍ക്ക്മാനെ കല്ലെടുത്ത് നിരവധി പ്രാവശ്യം തലയ്ക്കടിച്ചു. ഇയാളുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ എത്തുന്നതിനിടയില്‍ രഞ്ജിത് രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ രഞ്ജിത്തിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി
തലയ്ക്കും മുഖത്തും ഗുരുതര പരുക്കേറ്റ ബര്‍ക്ക്മാനെ നാട്ടുകാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച (24.10.2023) മരണപ്പെട്ടു. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Keywords: Thiruvananthapuram, Crime, Died, Treatment, Fisherman, Attack, News, Kerala, Police, Hospital, Injured, Accused, Thiruvananthapuram: Man died while in treatment.