Accidental Death | തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jan 2, 2024, 08:05 IST
തിരുവനന്തപുരം: (KasargodVartha) ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) കാല്‍ വഴുതി വീണ് ട്രെയിനിന്റെ ഇടയില്‍പെട്ട് മരിച്ചത്.
തിരുവനന്തപുരത്തുനിന്നും കയറി ധനുവച്ചപുരത്ത് ട്രെയിനില്‍ വന്നിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം, നാഗര്‍കോവില്‍ പാസന്‍ജര്‍ ട്രെയിനില്‍ വെച്ചായിരുന്നു വഴുതി വീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Thiruvananthapuram News, Housewife, Died, Falling, Train, Accident, Accidental Death, Died, railway Station, Woman, Thiruvananthapuram: Housewife died after falling from train.