city-gold-ad-for-blogger

Fire | വാഹനക്കടയില്‍ തീപിടിത്തം; 32 ബൈകുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: (www.kasargodvartha.com) വാഹനക്കടയിലുണ്ടായ തീപിടിത്തത്തില്‍ 32 ബൈകുകള്‍ കത്തിനശിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ ഞായറാഴ്ച പുലര്‍ചെ ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കടയിലാണ് സംഭവം. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

കടയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. 4.30 മണിയോടെ ഉണ്ടായ തീപിടിത്തം 5.30 മണിയോടെ അണയ്ക്കാനായെന്ന് അഗ്‌നിരക്ഷാസേന വ്യക്തമാക്കി.

Fire | വാഹനക്കടയില്‍ തീപിടിത്തം; 32 ബൈകുകള്‍ കത്തിനശിച്ചു

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Vehicles, Bike, Fire, Fire breaks out at bike rental shop at in Thiruvananthapuram.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia