city-gold-ad-for-blogger

Boat Overturns | മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം; കാണാതായ മീന്‍ പിടുത്തതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Thiruvananthapuram: Boat carrying fishermen overturns at Muthalapozhi, Thiruvananthapuram News, Boat, Accident

*അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകായിരുന്നു.

*വള്ളത്തില്‍ 6 തൊഴിലാളികളുണ്ടായിരുന്നു.
 
*5 പേര്‍ നീന്തി രക്ഷപ്പെട്ടു.

തിരുവനന്തപുരം: (KasargodVartha) മുതലപ്പൊഴിയില്‍ മീന്‍പിടുത്ത വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തില്‍ കാണാതായ മീന്‍ പിടുത്തതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശിയായ ജോണി (50) ആണ് മരിച്ചത്.

തിങ്കളാഴ്ച (29.04.2024) പുലര്‍ചെ 3:30 മണിയോടെയായിരുന്നു അപകടം. മീന്‍ പിടുത്തത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ടതോടെ വള്ളം മറിയുകയായിരുന്നു. ഈ സമയം വള്ളത്തില്‍ ആറ് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 

അപകടത്തില്‍പെട്ടതോടെ, അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ മീന്‍ പിടുത്തതൊഴിലാളിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia