Found Dead | 'മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം'; ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണം മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ
Mar 20, 2024, 08:10 IST
തിരുവനന്തപുരം: (KasargodVartha) വാമനപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജ് (54) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് വീട്ടുകാരെ ഞെട്ടിച്ച മരണം നടന്നിരിക്കുന്നത്.
ഇടയ്ക്കിടെ ജയരാജ് തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുള്ളത് കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 28ന് മകളുടെ വിവാഹം നടക്കാന്‍ ഇരിക്കവേയാണ് ജയരാജിന്റെ അപ്രതീക്ഷിത വിയോഗം. മരണകാരണം വ്യക്തമല്ല.
ചൊവ്വാഴ്ച (19.03.2024) വൈകുന്നേരം സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Keywords: News, Top-Headlines, Kerala-News, Kerala, Thiruvananthapuram News, Local News, 54 Old Year, Man, Found Dead, Daughter, Police, Marriage, Thiruvananthapuram: 54 old year man found dead.