city-gold-ad-for-blogger

Murder | 'അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു'

പത്തനംതിട്ട: (www.kasargodvartha.com) തിരുവല്ലയിലെ പെരുമാളായിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നതായി പൊലീസ് പറഞ്ഞു. പരുമല കൃഷ്ണ വിലാസം സ്‌കൂളിന് സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍ കുട്ടി (72), ശാരദ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അനില്‍ കുമാറിനെ തിരുവല്ല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Murder | 'അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു'

അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കൊലപാതകവിവരം പൊലീസിൽ അറിയിച്ചത്. കൊലപാതകത്തിനു ശേഷം അനിൽകുമാർ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

പിന്നീട് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനിലിന് മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Keywords. News, Kerala, Pathanamthitta, Thiruvalla, Murder, Police, Son, Father, Mother, School, Case, Thiruvalla: Youth kills man and woman.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia