city-gold-ad-for-blogger

Thief | വില കൂടിയ ലാപ് ടോപ് ഒന്നും വേണ്ട; സ്‌കൂളിലെത്തിയ മോഷ്ടാവ് മഞ്ഞച്ചോർ ഉണ്ടാക്കി കഴിച്ച് മടങ്ങി; കടയിൽ നിന്ന് 1000 രൂപ മോഷ്ടിച്ചു; സിസിടിവി ദൃശ്യം പുറത്ത്

തൃക്കരിപ്പൂർ: (KasargodVartha) വില കൂടിയ ലാപ്ടോപും മറ്റ് സാധങ്ങളും ഉണ്ടായിട്ടും മോഷ്ടാവ് അതൊന്നും കൊണ്ടുപോകാതെ സ്‌കൂൾ കുട്ടികൾക്ക് കഞ്ഞിയുണ്ടാക്കാൻ വെച്ച അരിയെടുത്ത് മഞ്ഞച്ചോർ ഉണ്ടാക്കി കഴിച്ച് മടങ്ങി. തൃക്കരിപ്പൂർ കൂലേരി ഗവ. എൽ പി സ്‌കൂളിലും തൃക്കരിപ്പൂർ ഗവ. വെകേഷൻ ഹയർ സെകൻഡറി സ്‌കൂളിന് സമീപത്തെ ഫ്രീസി ബൈറ്റ്സ് ഐസ്ക്രീം കടയിലുമാണ് മോഷണം നടന്നത്. ഐസ്ക്രീം കടയിൽ നിന്ന് 1000 രൂപ കവർന്നിരുന്നു.

Thief | വില കൂടിയ ലാപ് ടോപ് ഒന്നും വേണ്ട; സ്‌കൂളിലെത്തിയ മോഷ്ടാവ് മഞ്ഞച്ചോർ ഉണ്ടാക്കി കഴിച്ച് മടങ്ങി; കടയിൽ നിന്ന് 1000 രൂപ മോഷ്ടിച്ചു; സിസിടിവി ദൃശ്യം പുറത്ത്

ബുധനാഴ്ച രാത്രിയാണ് ക്ലാസ് മുറിയുടെയും ഭക്ഷണ പുരയുടെയും പൂട്ട് തകർത്ത് മോഷ്ടാവ് അകത്ത് കടന്നത്. ഗ്യാസ് സ്റ്റൗവിൽ മഞ്ഞപ്പൊടി ചേർത്ത് ചോറുണ്ടാക്കി കഴിച്ചായിരുന്നു മടക്കം. പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന ചോറൊന്നും കളഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെ പാചക തൊഴിലാളികൾ എത്തിയപ്പോഴാണ് സ്‌കൂളിൽ കള്ളൻ കയറിയ വിവരം അറിഞ്ഞത്.

Thief | വില കൂടിയ ലാപ് ടോപ് ഒന്നും വേണ്ട; സ്‌കൂളിലെത്തിയ മോഷ്ടാവ് മഞ്ഞച്ചോർ ഉണ്ടാക്കി കഴിച്ച് മടങ്ങി; കടയിൽ നിന്ന് 1000 രൂപ മോഷ്ടിച്ചു; സിസിടിവി ദൃശ്യം പുറത്ത്

മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മുഖം തോർത്ത് ഉപയോഗിച്ച് മറച്ചാണ് കടയിൽ നിന്നും പണം കവർന്നത്. സ്‌കൂൾ അധികൃതരും കടയുടമയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സിസിടിവി ദൃശ്യം സൈബർ പൊലീസിന്റെ അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താൻ നഗരത്തിലെ മറ്റ് സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Keywords: News, Kerala, Kasaragod, Thief, Police, School, Laptop, CCTV, Investigation, Thief entered school and returned after making rice.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia