Theft | കുമ്പളയിൽ ക്ഷേത്രം കൊള്ളയടിച്ചു; പഞ്ചലോഹത്തിൽ തീർത്ത പ്രഭാവലയവും 5 പവൻ സ്വർണവും കവർന്നു
Jun 23, 2023, 10:53 IST
കുമ്പള: (www.kasargodvartha.com) നാടിനെ ഞെട്ടിച്ച് കവർചകൾ തുടർക്കഥയാകുന്നു. കുമ്പളയിൽ ക്ഷേത്രം കൊള്ളയടിച്ചു. പഞ്ചലോഹത്തിൽ തീർത്ത പ്രഭാവലയവും അഞ്ച് പവൻ സ്വർണവും കവർന്നു. ക്ഷേത്രത്തിൻ്റെ പൂട്ട് പൊളിച്ചാണ് കവർച നടത്തിയത്. കുമ്പള നാരായണമംഗലം ചീർമ കാവ് ക്ഷേത്രത്തിലാണ് കവർച നടന്നത്.
ശ്രീകോവിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ വിഗ്രഹത്തിൽ നിന്ന് പ്രഭാവലയവും, ചാർത്തിയിരുന്ന സ്വർണാഭരണവും കവർച ചെയ്യുകയായിരുന്നു. രാവിലെ നടതുറക്കാനെത്തിയ പൂജാരിയാണ് കവർച നടന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ അധികാരികളെയും പൊലീസിനെയും വിവരമറിയിച്ചു.
കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ. കുമ്പള ഇൻസ്പെക്ടർ അനൂപ്, എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തെഫ്റ്റ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ. കുമ്പള ഇൻസ്പെക്ടർ അനൂപ്, എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തെഫ്റ്റ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.