city-gold-ad-for-blogger

ആളു കയറാത്ത ചിൽഡ്രൺസ് പാർകിൽ ഇനി എല്ലാവരും കയറും; സ്വകാര്യ വ്യക്തി 12 ലക്ഷം രൂപ ചെലവഴിച്ച് ജിംനേഷ്യം ഉണ്ടാക്കി നഗരസഭയ്ക്ക് നൽകും

കാസർകോട്: (www.kasargodvartha.com 21.01.2021) ആളു കയറാത്ത ചിൽഡ്രൺസ് പാർകിൽ ഇനി എല്ലാവരും കയറും. സ്വകാര്യ വ്യക്തി 12 ലക്ഷം രൂപ ചെലവഴിച്ച് ജിംനേഷ്യം ഉണ്ടാക്കി നഗരസഭയ്ക്ക് നൽകും.

ആളു കയറാത്ത ചിൽഡ്രൺസ് പാർകിൽ ഇനി എല്ലാവരും കയറും; സ്വകാര്യ വ്യക്തി 12 ലക്ഷം രൂപ ചെലവഴിച്ച് ജിംനേഷ്യം ഉണ്ടാക്കി നഗരസഭയ്ക്ക് നൽകും

കാസർകോട് റെയിൽവെ സ്റ്റേഷന് സമീപത്തെ പൊയക്കര അബ്ദുർ റഹ് മാൻ ഹാജി ചിൽഡ്രൺ പാർകിലാണ് നഗരസഭയുമായി സഹകരിച്ച് ജിംനേഷ്യം പണിയുന്നത്. 

പാർകിനകത്ത് പ്രത്യേകം സ്ഥലസൗകര്യമുണ്ടാക്കിയാണ് ജിംനേഷ്യം ഉണ്ടാക്കുന്നത്. രാവിലെയും വൈകീട്ടും ആർക്കും ജിംനേഷ്യം ഉപയോഗിക്കാൻ കഴിയും. പാർകിൽ കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും എല്ലാ ഉപകരണവും ഉണ്ടെങ്കിലും കുട്ടികളെയും കൂട്ടി വരുന്ന മുതിർന്നവർക്ക് വെറുതെ നിൽക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

ഇതിന് ജിംനേഷ്യം വരുന്നതോടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിർന്നവരുടെ വ്യായാമവും കായികമായ കരുത്തും വീണ്ടെടുക്കാനും ജീവിത ശൈലീ രോഗങ്ങൾ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീറിൻ്റെ അഭ്യർത്ഥനയെ തുടർന്ന് ഗൾഫിലെ ബിസിനസുകാരൻ കെ എസ് അബ്ദുർ റഹ്‌ മാനാണ് ജിംനേഷ്യത്തിന് വേണ്ടി പണം മുടക്കാൻ സന്നദ്ധത അറിയിച്ചത്.

ജിംനേഷ്യത്തിനു വേണ്ട എല്ലാ സാമഗ്രികളും എത്തിച്ചു കഴിഞ്ഞ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പാർക് നവീകരണവും നടത്തുന്നുണ്ട്.

Keywords:  Kerala, News, Kasaragod, Children's, Kasaragod-Municipality, Top-Headlines, Fund, Park,  The unoccupied Children's Park will now be accessible to all; A private individual will build a gymnasium.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia