city-gold-ad-for-blogger

സംസ്ഥാനത്ത് സൗജന്യ അരി വിതരണം തുടങ്ങി അഞ്ച് ദിവസമായിട്ടും ഈ സ്ഥലങ്ങളിൽ അരി എത്തിയില്ല; കിലോമീറ്ററോളം നടന്ന് വരുന്നവര്‍ മടങ്ങുന്നത് വെറും കയ്യോടെ

കാസര്‍കോട്: (www.kasargodvartha.com 23.06.2020) സൗജന്യ അരി വിതരണം തുടങ്ങി അഞ്ച് ദിവസമായിട്ടും അരി എത്താത്തതിനാല്‍ കിലോമീറ്ററോളം നടന്ന് വരുന്നവര്‍ വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ദേലംപാടി പഞ്ചായത്തിലെ 5 കടകളിലേക്കും കുംബഡാജെ പഞ്ചായത്തിലെ 3 കടകളിലേക്കുമുള്ള അരിയാണ് എത്താത്തത്. സൗജന്യ അരിക്ക് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള പഞ്ചായത്തുകളായ ദേലംപാടി, കുംബഡാജെ എന്നിവിടങ്ങളില്‍ അരി എത്താത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
സംസ്ഥാനത്ത്  സൗജന്യ അരി വിതരണം തുടങ്ങി അഞ്ച് ദിവസമായിട്ടും ഈ സ്ഥലങ്ങളിൽ  അരി എത്തിയില്ല; കിലോമീറ്ററോളം നടന്ന് വരുന്നവര്‍ മടങ്ങുന്നത് വെറും കയ്യോടെ


ഒരോ റേഷന്‍ കടയിലും 200 ക്വിന്റലോളം അരിയാണ് വിതരണം ചെയ്യാനുള്ളത്. ഈ മാസം ഇനി ആറ് ദിവസമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഈ ആറ് ദിവസങ്ങളില്‍ ഇത്രയും പേര്‍ക്ക് അരി കൊടുത്ത് തീര്‍ക്കുക എന്നത് നടക്കുന്ന കാര്യമല്ല. അധികൃതരുടെ അനാസ്ഥയാണ് അരി വിതരണം വൈകാന്‍ കാരണമെന്ന് നട്ടുകാര്‍ ആരോപിക്കുന്നു.


Keywords:  kasaragod, news, Kerala, Rice, Distribution, delampady, The rice for free rice distribution hasn't reached yet at Delampady and Kumbadaje panchayaths

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia