city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യപിച്ച് അവശനിലയില്‍ മൂന്നംഗ സംഘം കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറുടെ നെഞ്ചില്‍ ഇടിച്ചു; പ്രശ്‌നമായതോടെ രോഗിയെ ആശുപത്രിയില്‍ നിന്നും നിമിഷനേരം കൊണ്ട് മാറ്റി; തൊഴില്‍ സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ ഭയന്ന് ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും

കാസർകോട്: (www.kasargodvartha.com 13.01.2021) മദ്യപിച്ച് അവശനിലയിൽ മൂന്നംഗ സംഘം കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറുടെ നെഞ്ചിൽ ഇടിച്ചു. പ്രശ്നമായതോടെ രോഗിയെ ആശുപത്രിയിൽ നിമിഷനേരം കൊണ്ട് ഒപ്പം വന്ന മൂന്നംഗ സംഘം മാറ്റി.

സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൊഴിൽ സുരക്ഷയില്ലാതെ ജോലി ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ഡോക്ടർമാരും നേഴ്സുമാരും മറ്റ് ജീവനക്കാരും.

മദ്യപിച്ച് അവശനിലയില്‍ മൂന്നംഗ സംഘം കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറുടെ നെഞ്ചില്‍ ഇടിച്ചു; പ്രശ്‌നമായതോടെ രോഗിയെ ആശുപത്രിയില്‍ നിന്നും നിമിഷനേരം കൊണ്ട് മാറ്റി; തൊഴില്‍ സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ ഭയന്ന് ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും


കാസർകോട് ജനറൽ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾക്കും ആശുപത്രി കേന്ദ്രീകരിച്ചുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും കാരണമാകുന്നതെന്നാണ് ഡോക്ടർമാരും നേഴ്സുമാരും പറയുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മദ്യപിച്ച് അവശനായ ആളെ മൂന്നംഗ സംഘം ആശുപത്രിയിലെത്തിച്ചത്. രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാഷ്വലിറ്റിയിലെ വനിതാ ഡോക്ടർക്ക് നേരെ രോഗിയിൽ നിന്നും ഇടിയുണ്ടായത്. ഡോക്ടർ അൽപ നേരം ശ്വാസം കിട്ടാതെ വിഷമിച്ചു. ഇതിനിടെയിൽ രോഗിയെയും കൊണ്ട് വന്നവർ നിമിഷനേരം കൊണ്ട് മുങ്ങി.

സെക്യൂരിറ്റിയെ വിവരം അറിയിക്കുമ്പോഴെക്കും രോഗിയുമായി വന്നവർ വാഹനത്തിൽ സ്ഥലം വിട്ടിരുന്നു. കോവിഡ് കാലമായ ശേഷം ആശുപത്രിയിൽ കർശന നിയന്ത്രണം ഏർപെടുത്തിയിരുന്നു. ഇതിൻ്റെ പേരിൽ ആശുപത്രി ജീവനക്കാരോടും സെക്യൂരിറ്റി ജീവനക്കാരോടും പലപ്പോഴും വരുന്നവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

കോവിഡിന് മുമ്പ് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നു. കോവിഡ് വന്നതോടെ എയ്ഡ് പോസ്റ്റിൻ്റെ പ്രവർത്തനം ഇല്ലാതായി. ഇത് കാരണം പലവിധ പ്രശ്നങ്ങളാണ് ആശുപത്രി ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത്. പാർകിങ്ങിനെ ചൊല്ലി സെക്യൂരിറ്റിയുമായി എപ്പോഴും പ്രശ്നങ്ങളാണ്.

സന്ധ്യ മയങ്ങിയാൽ ആശുപത്രി പരിസരം സമൂഹ വിരുദ്ധരുടെ താവളമാണ്. കഞ്ചാവ് - മദ്യവിൽപന പോലും നടക്കുന്നതായി പറയുന്നു. ആശുപത്രിയുടെ താഴെ ഭാഗത്ത് തെരുവ് വിളക്കുകൾ കത്താത്തത് മദ്യവിൽപനക്കാർക്കും കഞ്ചാവ് വില്പനക്കാർക്കും സഹായകമാണ്. രോഗികളോ കൂട്ടിരിപ്പുകാരോ അല്ലാത്തവർ കറങ്ങി നടക്കുന്നു.

ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ പൊലീസ് ഔട് പോസ്റ്റ് വീണ്ടും സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും ഉന്നയിക്കുന്നുണ്ട്.

(Updated)

Keywords:  Kerala, News, Kasaragod, Patient's, Doctor, Attack, Nurse, Police, Top-Headlines,  The patient, who was brought in by a three-member team in a state of intoxication, attack the female doctor.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia