അത്യാധുനിക രീതിയിൽ ഇരുനില കെട്ടിടം; സംസ്ഥാനത്തെ ഏറ്റവും വലിയ ആസ്ഥാന മന്ദിരം കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന് സ്വന്തം; മുഖ്യമന്ത്രി 18 ന് ഉദ്‌ഘാടനം ചെയ്യും
Feb 13, 2021, 14:10 IST
കാസർകോട്:(www.kasargodvartha.com 13.02.2021)ജില്ലാ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഓഫീസ് നാടിന് സമർപ്പിക്കുന്നു. ഫെബ്രുവരി 18 ന് ഉച്ചയ് 12.30 ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാനഗർ കളക്ടറേറ്റിന് സമീപമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഇരുനില കെട്ടിടം. സംസ്ഥാനത്ത് ഒരു ജില്ലാ ഇൻഫർമേഷൻ ഓഫീസിന് മാത്രമായി നിർമിച്ച ഏറ്റവും വലിയ ആസ്ഥാന മന്ദിരമാണെന്ന പ്രത്യേകതയും ഇതുനുണ്ട്. വനിത, ശിശു, ഭിന്നശേഷി സൗഹൃദവും ഹരിത ഓഫീസുമായാണ് പണി കഴിപ്പിച്ചിട്ടുള്ളത്.
വിപുലമായ ഇൻഫർമേഷൻ ഹബായി വികസിപ്പിക്കാനുതകുന്ന സെന്റർ, ഡിജിറ്റൽ വീഡിയോ ലൈബ്രറി, ശബ്ദനിയന്ത്രണ സംവിധാനമുള്ള പി ആർ ചേമ്പർ, മലയാളത്തിലും കന്നഡയിലുമുള്ള പ്രസ് റിലീസ് വിഭാഗങ്ങൾ, മൊബൈൽ ജേർണലിസം സ്റ്റുഡിയോ, പ്രിസം വിഭാഗം, സാങ്കേതിക വിഭാഗം, ഡപ്യൂടി ഡയറക്ടർ, ഇൻഫർമേഷൻ ഓഫീസർ എന്നിവർക്കുള്ള മുറികൾ, മറ്റു ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർക്കുള്ള സംവിധാനങ്ങൾ എല്ലാം അടങ്ങിയതാണ് പുതിയ കെട്ടിടം. 2019 ലാണ് കെട്ടിടത്തിന് ശിലയിട്ടത്.
ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ സേവനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഓഫീസ് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിപാടിയിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു, കക്ഷി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
Keywords: Kasaragod, Kerala, News, Pinarayi-Vijayan, Minister, Building, Office, Information, State,The most modern two-storey building; Kasargod District Information Office owns the largest headquarters building in the state; The Chief Minister will inaugurate on the 18th.
< !- START disable copy paste -->