വടക്കാക്കുന്ന് മലയിൽ ഖനി മാഫിയ പിടിമുറുക്കുന്നത് ആശങ്കാജനകം; ഖനന നീക്കം അവസാനിപ്പിക്കണമെന്നാവശ്യം ശക്തമാവുന്നു
Oct 10, 2021, 21:14 IST
കാസർകോട്: (www.kasargodvartha.com 10.10.2021) കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വടക്കാക്കുന്ന് മലയിലെ ഖനന നീക്കം അവസാനിപ്പിക്കണമെന്നാവശ്യവുമായി എഐവൈഎഫ്. പ്രദേശത്തുള്ളവരുടെ കുടിവെള്ള സ്രോതസായ വടക്കാക്കുന്നിനെ ഖനി മാഫിയ ലക്ഷ്യം വെച്ചിട്ട് നാളേറെയായി. അതിനാൽ ഉടൻ തന്നെ ഇത് അവസാനിപ്പിക്കണമന്നും ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ആത്മഹത്യാപരമാണെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.
പ്രദേശത്ത് കൃത്യമായ പരിസ്ഥിതി ആഘാതപഠനം നടത്തി ഖനന നീക്കങ്ങൾ അധികൃതർ തടയടണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം ജനകീയ കമിറ്റി നടത്തുന്ന സമരങ്ങൾക്ക് എഐവൈഎഫ് വെള്ളരിക്കുണ്ട് മണ്ഡലം കൻവെൻഷൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
കൻവെൻഷൻ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല അസിസ്റ്റന്റ് സെക്രടറി സി പി ബാബു, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് ധനീഷ് ബിരിക്കുളം, പരപ്പ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ, എ ഐ വൈ എഫ് ജില്ലാ കമിറ്റി അംഗങ്ങളായ കെ വി ബാബു, കെ എൻ രവി, എ കെ ചന്ദ്രൻ, സിപി സുരേശൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ഹരിദാസ് പാണത്തൂർ (പ്രസിഡന്റ്), അതുല്യ തമ്പാൻ, സജിത്ത് കുമാർ (വൈസ് പ്രസിഡന്റുമാർ), പി പ്രദീപ് കുമാർ (സെക്രടറി) സുബിത്ത്, രാജു പുല്ലൊടി (ജോയിന്റ് സെക്രടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kerala, News, Kasaragod, Top-Headlines, AIYF, Karinthalam, Kinanur, Mining, Mafia, The mining mafia's grip on Vadakkakkunn Hill; The need to stop mining moves is getting stronger.
< !- START disable copy paste -->