പയ്യന്നൂരില്‍ സബ് ആര്‍ ടി ഓഫിസില്‍ ആദ്യ പിഴ 10,500 രൂപ
പയ്യന്നൂര്‍: (www.kvartha.com 30.09.2020) ബസിനു മുന്‍പില്‍ ബൈക്ക് അഭ്യാസം നടത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിന് വന്‍ തുക പിഴ. പയ്യന്നൂര്‍ സബ് ആര്‍ ടി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസില്‍ 10,500 രൂപ പിഴ ഇനത്തില്‍ ലഭിച്ചു. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിക്കുന്ന വൈറല്‍ വിഡിയോ പരിശോധിച്ച് പ്രതിയെ കണ്ടെത്തിയാണ് പിഴയിട്ടത്. കോത്തായിമുക്കിലെ പ്രവീണില്‍ നിന്നാണ് പിഴ ഈടാക്കിയത്. കെഎസ്ആര്‍ടിസി എടിഒയുടെ പരാതിയിലായിരുന്നു കേസ്.
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പെരുമ്പ മുതല്‍ വെള്ളൂര്‍ വരെ ബസിന് സൈഡ് കൊടുക്കാതെ ഇരുചക്ര വാഹനം ഓടിച്ചത് ബസില്‍ നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഈ വിഡിയോ ഏറെ വൈറലാവുകയും ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എടിഒ വിഡിയോ ഉള്‍പ്പെടെ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
ഇരുചക്ര വാഹന നമ്പര്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ അത് പുതിയ ഓഫീസിന്റെ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് യുവാവിനെ ഓഫിസ് പരിസരത്തേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടത്. സബ് ആര്‍ടി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്.
Keywords: The first fine at the sub-RT office in Payyanur is Rs 10,500, Payyannur, News,Fine, Complaint, RTO, KSRTC-bus, Bike-race,Kerala.