city-gold-ad-for-blogger

തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നഗരിയിലേക്ക് വിശ്വാസികളുടെ പ്രവാഹം; സമാപനം 21ന് അന്നദാനത്തോടെ

കാസര്‍കോട്:(www.kasargodvartha.com 13.12.2014) മനസ്സിന് ഭക്തിയും ആനന്ദവും കുളിരും പകര്‍ന്ന് തങ്ങള്‍ ഉപ്പാപ്പാ ഉറൂസ് അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഉറൂസ് നഗരിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. കാസര്‍കോട്ട് മതസൗഹാര്‍ദ്ധത്തിന്റെ പ്രതീകമാണ് ഉറൂസെന്ന സംഘാടകസമിതിയുടെ പ്രഖ്യാപനം അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള കൂട്ടായ്മയാണ് കാണാന്‍ സാധിക്കുന്നത്.

ഞായറാഴ്ച രാത്രി 'നമ്മുടെ മക്കള്‍ ആരാവണം' എന്ന വിഷയത്തില്‍ ഇ.പി. ഹംസ്സത്ത് സഅദി പ്രഭാഷണം നടത്തും. തിങ്കളാഴ്ച രാത്രി ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം 'പ്രവാചകന്റെ പുലരുന്ന പ്രവചനങ്ങള്‍' എന്ന വിഷയത്തില്‍ ഉല്‍ബോധനം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, അബദുസ്സലാം മുസ്ല്യാര്‍ ദേവര്‍ശോല, അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ വഹാബ് നഈമി കൊല്ലം, എന്‍.എ. സലാഹുദ്ദീന്‍ മുസ്‌ലിയാര്‍ മാടന്നൂര്‍, ജി.എസ്. അബ്ദുര്‍ റഹ്‌മാന്‍ മദനി എന്നിവര്‍ പ്രഭാഷണം നടത്തും.

മതമൈത്രിയുടെ സങ്കേതമായി അറിയപ്പെടുന്ന തങ്ങള്‍ ഉപ്പാപ്പാ ഉറൂസിന് ജനത്തിരക്ക് വര്‍ദ്ധിച്ചതോടെ ഫലപ്രദമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായി ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 ലക്ഷം വിശ്വാസികള്‍ ഉറൂസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിനു പുറമേ കര്‍ണാടക, മഹാരാഷ്ട്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ വന്നുകൊണ്ടിരിക്കയാണ്. സിയാറത്തിനെത്തുന്നവര്‍ക്ക് മധുരപാനീയവും തബ്‌റൂകും ഉച്ചക്കഞ്ഞിയും നല്‍കുന്നുണ്ട്. ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരെ ഏര്‍പെടുത്തിയിട്ടുണ്ട്. സമാപന ദിവസമായ 21ന് 75,000 പേര്‍ക്ക് അന്നദാനം നല്‍കും.

ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് പൂന അബ്ദുര്‍ റഹ്‌മാന്‍ ഹാജി, ഖജാഞ്ചി ഹനീഫ് നെല്ലിക്കുന്ന്, ജമാഅത്ത് പ്രസിഡണ്ട്, ഇബ്രാഹിം കേളുവളപ്പില്‍, ഖാദര്‍ ബങ്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നഗരിയിലേക്ക് വിശ്വാസികളുടെ പ്രവാഹം; സമാപനം 21ന് അന്നദാനത്തോടെ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Uroos, Nellikunnu, Thangal Uppapa Uroos, Thangal Uppapa Uroos Draws Thousands of Devotees

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia