city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹപ്രവർത്തകന് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് തമ്പ് മേൽപറമ്പിന്റെ കാരുണ്യ സ്പർശം; താക്കോൽ കൈമാറി

മേൽപറമ്പ്: (www.kasargodvartha.com 18.02.2022) തമ്പ് മേൽപറമ്പിന്റെ 'വിഷൻ 40' ന്റെ ഭാഗമായി 'പാവപ്പെട്ടവർക്ക് ഒരു പാർപിടം' പദ്ധതിയിൽ സഹപ്രവർത്തകന് 16 ലക്ഷം രൂപ ചിലവിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ കുടുംബത്തിന് വേണ്ടി തമ്പ് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് പണം സ്വരൂപിച്ചത്.                       

 സഹപ്രവർത്തകന് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് തമ്പ് മേൽപറമ്പിന്റെ കാരുണ്യ സ്പർശം; താക്കോൽ കൈമാറി
                                   
ചെമ്മനാട് പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ, കല്ലട്ര മാഹിൻ ഹാജി, കല്ലട്ര അബ്ദുൽ ഖാദർ, സഹദുല്ല, ആഇശ അബൂബകർ, സൈഫുദ്ദിൻ മാക്കോട്, എംഎം ഹംസ, നസിർ കെവിടി, റാഫി പള്ളിപ്പുറം, റാഫി മാക്കോട്, ഹനീഫ് ഒറവങ്കര, ശാഫി കട്ടക്കാൽ, കെ സി മുനീർ, സാലി കീഴൂർ, ശിഹാബ് കൈനോത്ത്, നാസർ ഡിഗോ, താജുദ്ദീൻ പടിഞ്ഞാർ, കല്ലട്ര ഇഖ്ബാൽ, സലാം കോമു, ബദ്‌റുദ്ദീൻ, അഹ്‌മദ്‌ ഒറവങ്കര, അബ്ബാസ് വളപ്പിൽ, ബശീർ കുന്നരിയത്ത്, വിജയൻ മാസ്റ്റർ, കണ്ണൻ, സി ബി അമീർ, എം കുഞ്ഞി, പുരുഷു ചെമ്പിരിക്ക, യുസഫ്, എ ആർ അശ്‌റഫ്, എം എ റസാഖ്, ബാബു വള്ളിയോട്, സൈഫുദ്ദീൻ കട്ടക്കാൽ, ഖാലിദ്, ശംസുദ്ദീൻ ദേളി, താജു ചെമ്പിരിക്ക, തോട്ടിൽ മൊയ്തു, ഹബീബ്, ആരിഫ് കല്ലട്ര, നാരായണൻ, റഫീഖ് മണിയങ്കാനം, സിദ്ദീഖ്, ഇസ്ഹാഖ് കുരിക്കൾ, യുസഫ് പാറപ്പുറം, റാഫി, നാസർ കടവത്ത്, ശംസുദ്ദീൻ കട്ടക്കാൽ, ഇഖ്ബാൽ തുടങ്ങിയവർ സംബന്ധിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ജില്ലയിലെ കലാ, കായിക, സാമൂഹിക തുടങ്ങിയ മേഖലകളിൽ അനവധി പ്രവർത്തനങ്ങൾ തമ്പ് മേൽപറമ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. അഹ്‌മദ്‌ മേൽപറമ്പ് പ്രസിഡന്റായും അമീർ സീതി ജനറൽ സെക്രടറിയായും ഇ ബി മുഹമ്മദ് കുഞ്ഞി ട്രഷററായുമുള്ള കമിറ്റിയാണ് നിലവിൽ തമ്പിനെ നയിക്കുന്നത്.


Keywords:  News, Kerala, Kasaragod, Committee, President, Secretary, Melparamb, Donate, Home, Thamb Melparamb, Thamb Melparamb donated home.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia