city-gold-ad-for-blogger

Islamic Fest | തളങ്കരയില്‍ ഇനി കലാ സാഹിത്യ മത്സരങ്ങളുടെ നാളുകള്‍; റേന്‍ജ് തല 'മുസാബഖ' വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട്: (KasargodVartha) തളങ്കര റേന്‍ജ് സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീനും സമസ്ത കേരള മദ്രസ മാനജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുസാബഖ-2023 ഇസ്ലാമിക കലാ സാഹിത്യ മത്സരം ഒക്ടോബര്‍ 27, 28, 29 തീയതികളിലായി തളങ്കര ബിലാല്‍ നഗര്‍ അബ്ദുല്‍ ഖാദര്‍ നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
             
Islamic Fest | തളങ്കരയില്‍ ഇനി കലാ സാഹിത്യ മത്സരങ്ങളുടെ നാളുകള്‍; റേന്‍ജ് തല 'മുസാബഖ' വെള്ളിയാഴ്ച തുടങ്ങും

27ന് വൈകിട്ട് 4.30ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ എം ഹനീഫ് പതാക ഉയര്‍ത്തും. അഞ്ച് മണിക്ക് കെ എസ്
അബ്ദുല്ല ആശുപത്രിയും മുസാബഖ ഓര്‍ഗനൈസിങ് കമിറ്റിയും സംയുക്തമായി നടത്തുന്ന മെഡികല്‍ കാംപിന്റെ ഉദ്ഘാടനം മുനിസിപല്‍ കൗണ്‍സിലര്‍ സകീന മൊയ്ദീന്‍ നിര്‍വഹിക്കും. തുടര്‍ന്ന് 6.30 ന് ഉദ്ഘാടന സമ്മേളനം മംഗ്‌ളുറു-കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. എ പി അബ്ദുര്‍ റഹ്മാന്‍ മൗലവി എളമരം അധ്യക്ഷത വഹിക്കും. കാസര്‍കോട് സി ഐ പി അജിത് കുമാര്‍ മുഖ്യാതിഥിയാവും. മാലിക്ദീനാര്‍ പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.

രാത്രി ഏഴ് മണിക്ക് ജില്ലാതല ദഫ് മത്സരം ആരംഭിക്കും. ഹാജി സി ടി അമീറലി സമ്മാനദാനവും അഹ്മദ് അലി സഫ കാഷ് അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. 28, 29 തീയതികളില്‍ (ശനി, ഞായര്‍) വിദ്യാര്‍ഥി-മുഅല്ലിം ഫെസ്റ്റ് അരങ്ങേറും. തളങ്കര റേന്‍ജിലെ 19 മദ്രസകളില്‍ നിന്നുള്ള 780 വിദ്യാര്‍ഥികളും 35 അധ്യാപകരും മത്സരങ്ങളില്‍ മാറ്റുരക്കും. ആകെ 83 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

29ന് (ഞായര്‍) രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, യഹ്യ തളങ്കര, എ അബ്ദുര്‍ റഹ്മാന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. മാനജ്മെന്റ് അസോസിയേഷന്‍ റേന്‍ജ് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിക്കും. കലാ സാഹിത്യ മത്സരത്തിലെ ചാംപ്യന്മാര്‍ക്കുള്ള ഓവറോള്‍ ട്രോഫി സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ഹനീഫും കലാ പ്രതിഭാ പുരസ്‌കാരങ്ങള്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍ കംപ്യൂടര്‍, ശരീഫ് വോളിബോള്‍, അബ്ദുല്‍ ഖാദര്‍ ബേഗ് എന്നിവരും വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ എം ഹനീഫ്, സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ തളങ്കര റേന്‍ജ് കമിറ്റി പ്രസിഡണ്ട് എ പി അബ്ദുര്‍ റഹ്മാന്‍ മൗലവി എളമരം, ജെനറല്‍ സെക്രടറി അശ്‌റഫ് അല്‍ അസ്നവി മര്‍ദള, ഹസൈനാര്‍ ഹാജി തളങ്കര, എം എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, മൊയ്തീന്‍ കംപ്യൂടര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Samastha, Islamic Fest , Malayalam News, Kerala News, Kasaragod News, Press Meet, Thalangara Range Musabaqa will start on Friday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia