city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | ത്വാഹിർ തങ്ങൾ സ്മാരക അവാർഡ് സി അബ്ദുല്ല ഹാജി ചിത്താരിക്ക്; ഫെബ്രുവരി 15ന് കാന്തപുരം എ പി അബൂബകർ മുസ്ലിയാർ സമ്മാനിക്കും

കാസർകോട്: (KasargodVartha) സഊദി അറേബ്യ അസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മ മാലിക് ദീനാർ കൾചറൽ ഫോറം ഏർപ്പെടുത്തിയ ആറാമത് ത്വാഹിറുൽ അഹ്ദൽ സ്മാരക അവാർഡ് സാമൂഹ്യ പ്രവർത്തകൻ സി അബ്ദുല്ല ഹാജി ചിത്താരിക്ക് ഈ മാസം 15ന് സമ്മാനിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30ന് പുത്തിഗെ മുഹിമ്മാതിൽ ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ അവാർഡ് സമ്മാനിക്കും.

Award | ത്വാഹിർ തങ്ങൾ സ്മാരക അവാർഡ് സി അബ്ദുല്ല ഹാജി ചിത്താരിക്ക്; ഫെബ്രുവരി 15ന് കാന്തപുരം എ പി അബൂബകർ മുസ്ലിയാർ സമ്മാനിക്കും

മത സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാർ, സമസ്ത കർണാടക പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സമസ്ത മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, മുഹിമ്മാത് ജെനറൽ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന ജെനറൽ സെക്രടറി എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ സംബന്ധിക്കും.

15 വർഷത്തോളം എസ് വൈ എസ് കാസർകോട് ജില്ലാ ട്രഷററായും വിവിധ കമിറ്റികളുടെയും സ്ഥാപനങ്ങളുടെയും മുഖ്യ സാരഥിയായും സി അബ്ദുല്ല ഹാജി സമൂഹത്തിന് ചെയ്ത അര നൂറ്റാണ്ട് കാലത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകി ആദരിക്കുന്നത്. 1948ൽ ചിത്താരി മമ്മുഞ്ഞി ഹാജി - ഖദീജ ദമ്പതികളുടെ മകനായി ജനിച്ച അബ്ദുല്ല ഹാജി പ്രാരംഭ പഠന ശേഷം കച്ചവട മേഖലയിലേക്ക് തിരിയുകയായിരുന്നു. സയ്യിദ് അബ്ദുർ റഹ്‌മാൻ അൽ ബുഖാരി ഉള്ളാൾ, എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി ഹംസ മുസ്ലിയാർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം സുന്നി പ്രസാഥാനിക പ്രവർത്തനങ്ങളിൽ‌ സജീവമായി.

കാന്തപുരം എ പി അബൂബകർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ. പേരോട് അബ്ദുർ റഹ്മാൻ സഖാഫി തുടങ്ങിയവരുമായി അടുത്ത ബന്ധം തുടർന്ന് സുന്നി പ്രാസ്ഥാനിക സ്ഥാപന പ്രവർത്തനങ്ങളിൽ‌ സജീവമാണ്. ജിസിസി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാർ കൾചറൽ ഫോറം. 2019 ൽ രൂപം കൊണ്ട ഫോറത്തിന് കീഴിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഓരോ വർഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയിൽ ഗണ്യമായ സേവനങ്ങൾ അർപ്പിച്ച പ്രമുഖ വ്യക്തികൾക്കു ത്വാഹിറുൽ അഹ്ദൽ അവാർഡ് സമ്മാനിച്ച് വരുന്നു.

വാർത്താസമ്മേളനത്തിൽ മുഹിമ്മാത് ജെനറൽ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മാലിക് ദീനാർ കൾചറൽ ഫോറം ചെയർമാൻ അബ്ദുല്ലത്വീഫ് സഅദി ഉറുമി, മുഹമ്മദ് കുഞ്ഞി പുണ്ടൂർ, അബ്ദുല്ലത്വീഫ് പള്ളത്തടുക്ക, മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ സംബന്ധിച്ചു.


Keywords: News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Award, Thahir Thangal, C Abdullah Haji Chithari, Malayalam News, Thahir Thangal Memorial Award to C Abdullah Haji Chithari. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia