city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ക്ഷേത്ര പൂജാരി മരിച്ചു; ഒരാൾക്ക് പരുക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ക്ഷേത്ര പൂജാരി മരിച്ചു. കോട്ടപ്പാറ വാഴക്കോട് സ്വദേശിയും പുതിയകോട്ട മാരിയമ്മൻ ക്ഷേത്ര മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകനുമായ ഹരി നാരായണൻ (25) ആണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാൾ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
                 
Died | ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ക്ഷേത്ര പൂജാരി മരിച്ചു; ഒരാൾക്ക് പരുക്ക്

കാഞ്ഞങ്ങാട് മാവുങ്കാലിനടുത്തുള്ള കുശവൻ കുന്നിന് സമീപം വ്യാഴാഴ്ച പുലർചെയാണ് അപകടം നടന്നത്.

പരുക്കേറ്റ ഇരുവരെയും ആദ്യം മാവുങ്കാലിലെ ആശുപത്രിയിലും പരുക്ക് ഗുരുതരമായയതിനാൽ ഹരിനാരായണനെ കണ്ണൂരിലെ ആശുപത്രിയിയിലേക്കും രണ്ടാമത്തെയാളെ പരിയാരത്തേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഹരി നാരായണൻ മരിച്ചത്. പ്രഭാത പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ഹരി നാരായണൻ അപകടത്തിൽ പെട്ടത്.

Keywords: Temple priest died in two-wheeler collision, Kerala,Kanhangad,news,Top-Headlines,Accidental Death,Injured.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia