city-gold-ad-for-blogger
Aster MIMS 10/10/2023

Injured | സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കുത്തേറ്റ് ഗുരുതര പരുക്ക്

മുളിയാർ: (KasargodVartha) സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോവിക്കാനത്തെ ശാഖിബ് - ഹാജറ ദമ്പതികളുടെ മകൻ ഹൈദറിന് (എട്ട്) ആണ് പരുക്കേറ്റത്.

Injured | സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കുത്തേറ്റ് ഗുരുതര പരുക്ക്

വെള്ളിയാഴ്ച രാവിലെ ബോവിക്കാനം മുതലപ്പാറയിലായിരുന്നു സംഭവം. വിദ്യാർഥിയുടെ മുഖത്തും ചെവിയിലും കാലിനുമാണ് പരുക്കേറ്റത്. മുണ്ടക്കൈ ഗവ. എൽ പി സ്‌കൂളിലെ വിദ്യാർഥിയാണ് ഹൈദർ. ഈ ഭാഗത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.


Keywords: WildBoar,Teenager,Man,Attack,Serious,Forest,Police,Hospital,Injuries,Muliyar Teenager sustains serious injuries in wild boar attack < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL