Teacher Booked | സ്റ്റാഫ് റൂമിലെത്തി പരാതി പറയുന്ന കുട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകന് കുരുക്ക്; ബാലാവകാശ കമീഷന്‍ കേസെടുത്തു
Jun 9, 2023, 19:02 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ മലയോരത്തുള്ള ഒരു ഗവ. യു പി സ്‌കൂളില്‍ അധ്യാപകനോട് പരാതി പറയുന്ന എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് അധ്യാപകനെതിരെ ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു.
സാമൂഹ്യ മാധ്യമ അകൗണ്ടുകളില്‍ നിന്ന് വീഡിയോ നീക്കം ചെയ്യുന്നതിന് നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി ബാലാവകാശ കമീഷന്‍ അംഗം അഡ്വ. പി പി ശ്യാമളാ ദേവി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീഡിയോ പ്രസിദ്ധീകരിച്ച ദൃശ്യ മാധ്യമങ്ങളോടും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഒപ്പമുള്ള കുട്ടിയെ മറ്റൊരു കുട്ടി ഉപദ്രവിച്ചെന്ന് വിദ്യാര്‍ഥി പരാതിപ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അധ്യാപകന്‍ പകര്‍ത്തിയ വീഡിയോ ആദ്യം ഒരു വാട്‌സ് ആപ് ഗ്രൂപിലാണ് പങ്കുവെച്ചതെന്നാണ് വിവരം. ഇത് പിന്നീട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പ്രചരിക്കുകയായിരുന്നു.
സംഭവത്തില്‍ എഇഒ, ഡിഡിഇ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരില്‍നിന്ന് ബാലാവകാശ കമീഷന്‍ റിപോര്‍ട് തേടിയിട്ടുണ്ട്. കൗതുകത്തിന്റെ പേരിലോ മറ്റോ കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ബാലാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായും വിദഗ്ധര്‍ വിലയിരുത്തുന്നു.

Keywords: Viral Video, Kerala News, Malayalam News, Teacher Booked, School Video, Kasaragod News, Social Media News, Teacher booked after viral video.
< !- START disable copy paste --> 