മലമുകളിലെ ഈ സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം അധ്യാപകനും സ്‌കൂള്‍ പി ടി എ പ്രസിഡന്റും
Jun 7, 2020, 12:36 IST
വെള്ളരിക്കുണ്ട്:(www.kasargodvartha.com 07.06.2020) കോട്ടഞ്ചേരി മലമുകളിലെ നിര്‍ദ്ധനരായ വിദ്യര്‍ത്ഥികള്‍ക്ക് ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകനും പി ടി എ പ്രസിഡന്റും.ബളാല്‍ ഗ്രാമപഞ്ചായത്തിലെ ബാലികേറാ മലയെന്നു വിശേഷണമുള്ള കോട്ടഞ്ചേരി മലമുകളിലെ പതിഞ്ചോളം വരുന്ന നിര്‍ദ്ധനരായ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമാണ് ഓണ്‍ ലൈന്‍ പഠനം എന്തെന്നും അവ ഇങ്ങനെ കൈകാര്യം ചെയ്യണമെന്നും പഠിപ്പിക്കാന്‍ തങ്ങളുടെ സ്‌കൂളിലെ പഴയ അധ്യാപകനും നിലവിലെ പി ടി എ പ്രസിഡന്റും തന്നെ രംഗത്ത് വന്നത്.
ദീര്‍ഘകാലം മാലോത്ത് കസബ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനായും പിന്നീട് പെരുതടി ഗവ. സ്‌കൂളില്‍ നിന്ന് പ്രധാന അധ്യാപകനായി വിരമിക്കുകയും ചെയ്ത ടി കെ എവിജിന്‍ മാഷും ഊര്‍ജ സ്വലതയോടെ സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങളില്‍ ഇടപെടുന്ന നിലവിലെ പി ടി എ പ്രസിഡന്റ് സനോജ് മാത്യുവും ആണ് കോട്ടഞ്ചേരിയിലെ പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍പഠനം സുഗമമാക്കാന്‍ മല കയറിവന്നത്.
ഇവിടെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഒരു വീട്ടില്‍ ടെലിവിഷന്‍ സ്ഥാപിച്ചു വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കിയ ഇരുവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള പ്രവേശനോത്സവവും നടത്തി. സ്‌കൂള്‍ അന്തരീക്ഷം ഉണര്‍ത്തിയ ഈ വീട്ടിലെ ക്ലാസ് മുറിയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ മധുരം നല്‍കിയാണ് ഈ അധ്യാപകനും പി ടി എ പ്രസിഡന്റും സ്വീകരിച്ചത്.മാസ്‌ക് ധരിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് ആദ്യ ദിവസം നടന്ന മലമുകളിലെ ഈ ക്ലാസ് മുറിയില്‍ തങ്ങളുടെ പഴയ അധ്യാപകനും ഇപ്പോഴത്തെ പി ടി എ പ്രസിഡന്റും ഒപ്പം ചേര്‍ന്നത്. തങ്ങള്‍ ഒറ്റക്കല്ല പഠിക്കാന്‍ കൂടെ ആളുണ്ട് എന്നതില്‍ സന്തോഷമുണ്ട് എന്ന് കോട്ടഞ്ചേരിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തുടര്‍ച്ചയായ 12 വര്‍ഷം കെ പി എസ് ടി എ എന്ന അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവ് ആയി പ്രവര്‍ത്തിച്ച ടി കെ എവിജിന്‍ മാസ്റ്റര്‍ക്ക് മികച്ച സംഘാടകനുള്ള കര്‍മ ശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചിരുന്നു.അധ്യാപക ജീവിതത്തിനിടയില്‍ രണ്ടു വര്‍ഷം മുമ്പ് വിരമിച്ച എവിജിന്‍ മാസ്റ്റര്‍ ഇപ്പോള്‍ നാട്ടില്‍ പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്.
മാലോം വള്ളിക്കടവ് സ്വദേശിയായ എവിജിന്‍ മാഷിന്റെ ഭാര്യ മാലോത്ത് കസബയില്‍ അധ്യാപികയാണ്.
നിലവില്‍ മാലോത്ത് കസബ സ്‌കൂളിലെ പി ടി എ പ്രസിഡന്റ് സനോജ് മാത്യു സ്‌കൂള്‍ വികസനത്തോടൊപ്പം ഈ ഭാഗങ്ങളിലെ ദുരിത മനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം ഒരുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തി വരുന്നു. വേറിട്ട പ്രവര്‍ത്തന ശൈലിയുമായി സനോജ് മാത്യു ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ വികസന കാര്യത്തില്‍ മലയോര മേഖലയില്‍ ശ്രദ്ധേയനാകുന്നു.
ബളാല്‍ പഞ്ചായത്തിലെ കോട്ടഞ്ചേരി മലയില്‍ ഒരുദിവസം കൊണ്ട് പൂര്‍ത്തിയായ സ്മാര്‍ട്ട് ക്ലാസ്‌റൂം വന്ന വഴി
പഠനത്തിന്കെ എസ് യു കൂടെയുണ്ട് എന്നജില്ലാ കമ്മറ്റിയുടെ ആഹ്വന പ്രകാരം, മാലോത്ത് കസബയിലെ കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്ട്‌സ്ആപ്പ്കൂട്ടായ്മയാണ് ഇതിന് നേതൃത്വം കൊടുത്തത്.കോട്ടഞ്ചേരിയിലെ കോളനിയിലെ 13 കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിന് സൗകര്യം ഒരുക്കുന്നതിനായി 32 ഇഞ്ച് എല്‍ ഇ ഡി ടിവി യും ടാറ്റ സ്‌കൈ കണക്ഷനും കൈമാറിയപ്പോള്‍ ആദ്യ ദിവസത്തെ ക്ലാസ് നയിക്കാന്‍ കൂട്ടായ്മയില്‍പ്പെട്ട എവിജിന്‍ മാഷിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഗിരീഷ് വട്ടക്കാട്, ഡാര്‍ലിന്‍ കടവില്‍, മിഥുന്‍ ബേബി എന്നിവര്‍ അടങ്ങിയ അഡ്മിനാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സിബിന്‍ ഈഴകുന്നേല്‍, സുബിത്ത്, സന്തോഷ് മാത്യു കെ, രമേശ്, ലോറന്‍സ് ജോസഫ് പി പി, ജയന്‍ മാസ്റ്റര്‍, അനില്‍ വടക്കും നാഥന്‍ എന്നിവരും മലമുകളിലെ ഈ സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കാന്‍ ഇവര്‍ക്ക് ഒപ്പം ചേര്‍ന്നു.
Keywords: Kasaragod, Vellarikundu, Kerala, News,Teacher, PTA, President, Students, Class, Teacher and PTA President with students in smart classroom